Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:42 AM IST Updated On
date_range 2 April 2022 5:42 AM ISTഐ.എന്‍.ടി.യു.സിയുടെ പേരില്‍ നടന്ന പ്രതിഷേധത്തിന് കോണ്‍ഗ്രസിന് ബന്ധമില്ല
text_fieldsbookmark_border
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി മാര്‍ക്കറ്റില്‍ ഐ.എന്‍.ടി.യു.സിയുടെ പേരില്‍ ചിലര്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ നടത്തിയ പ്രതിഷേധത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി പി.എച്ച്. നാസര്‍. ഇത് ഭരണത്തിലിരിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ സഹായിക്കാനും കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്താനുമുള്ള ബോധപൂര്‍വ ശ്രമമാണെന്നും ഇതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അകപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി കോണ്‍ഗ്രസ് സമരത്തിലേക്ക് ചങ്ങനാശ്ശേരി: 60 വയസ്സ് കഴിഞ്ഞ പ്രവാസികളെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തി പെന്‍ഷന്‍ അനുവദിക്കണമെന്നും ദുരിതത്തിലായ പ്രവാസികളുടെ പുനരധിവാസത്തിന് നടപടി സ്വീകരിക്കണമെന്നും കേരള പ്രവാസി കോണ്‍ഗ്രസ് ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച് ജില്ല കേന്ദ്രങ്ങളില്‍ ധര്‍ണയും റാലിയും നടത്താന്‍ യോഗം തീരുമാനിച്ചു. ജില്ല പ്രസിഡന്റ് മധുര സലീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ഒഴുകയില്‍ ബെന്നി ഉദ്ഘാടനം ചെയ്തു. ജോസഫ് ആന്റണി തൂമ്പുങ്കല്‍, റിയാസ് പത്തനാട്, അന്‍സാരി കങ്ങഴ, സിബി അറയ്ക്കത്തറ, പി.എം. സാലി, ഷിജു എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story