Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാതാക്കള്‍...

മാതാക്കള്‍ കുടുംബങ്ങളുടെ ശക്തിസ്രോതസ്സ്​ -മാര്‍ ജോസ് പുളിക്കല്‍

text_fields
bookmark_border
മാതാക്കള്‍ കുടുംബങ്ങളുടെ ശക്തിസ്രോതസ്സ്​ -മാര്‍ ജോസ് പുളിക്കല്‍
cancel
കാഞ്ഞിരപ്പള്ളി: മാതാക്കള്‍ കുടുംബങ്ങളുടെ വിളക്കും ശക്തിസ്രോതസ്സുമാണെന്ന്​ കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ ജോസ് പുളിക്കല്‍. വിശ്വാസതീക്ഷ്ണതയില്‍ കുടുംബാംഗങ്ങളെ മുന്നോട്ടുനയിക്കുന്നതില്‍ മാതാക്കളുടെ സമര്‍പ്പണജീവിതം വലിയ പങ്കുവഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊടിമറ്റം സെന്‍റ്​ മേരീസ് ഇടവകപ്രഖ്യാപന സുവർണ ജൂബിലിയോടനുബന്ധിച്ച് നടന്ന മാതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബങ്ങളില്‍ ശാന്തിയും സമാധാനവും പുലരുമ്പോള്‍ സമൂഹത്തിലൊന്നാകെയും ലോകമെമ്പാടും മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെടും. 94 വയസ്സുള്ള ഏലിക്കുട്ടി കളത്തിപ്പറമ്പില്‍ മാതൃസംഗമ ദീപം തെളിച്ചു. മാതൃവേദി പ്രസിഡന്‍റ്​ ആലീസ് കരിപ്പാപ്പറമ്പില്‍ അധ്യക്ഷതവഹിച്ചു. വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം മുഖ്യപ്രഭാഷണം നടത്തി. എല്‍സമ്മ ജോയി, ഷാലമ്മ ജയിംസ്, സി. മരിയ ജയിംസ്, പ്രഫ. ഷീല കുഞ്ചെറിയ, മറിയമ്മ സ്‌കറിയ എന്നിവര്‍ സംസാരിച്ചു. ഇടവക സുവര്‍ണ ജൂബിലിയോടനുബന്ധിച്ചുള്ള ഭവനസഹായപദ്ധതി, വിദ്യാഭ്യാസ സഹായനിധി എന്നിവക്കായി മാതൃവേദി സമാഹരിച്ച 2.25 ലക്ഷം രൂപ വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം ഏറ്റുവാങ്ങി. മാതൃവേദി നടപ്പിലാക്കിയ വിവാഹ സഹായപദ്ധതിക്ക് നേതൃത്വം നല്‍കിയ എമിലി ഡോമിനിക് കിഴക്കേമുറിയെയും ഇടവകയിലെ 80 വയസ്സ് പിന്നിട്ട സന്യാസിനിമാരെയും മാതാക്കളെയും മാതൃസംഗമത്തില്‍ മാര്‍ ജോസ് പുളിക്കല്‍ പൊന്നാടയണിയിച്ച് ആദരിച്ചു. കൃഷി പ്രോത്സാഹനപദ്ധതിയുടെ ഭാഗമായി ഫൊറോന തലത്തില്‍ നടന്ന അടുക്കളത്തോട്ട മത്സരത്തില്‍ വിജയികളായ ഷൈന്‍ ടോംസ് പുലിക്കുന്നേല്‍, ആനിയമ്മ പറേക്കാട്ടില്‍ എന്നിവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കപ്പെട്ടു. സഹവികാരി ഫാ. മാത്യു കുരിശുമ്മൂട്ടില്‍, തെയ്യാമ്മ തോക്കനാട്ട്, ഡെയ്‌സി ജോര്‍ജുകുട്ടി, ലീലാമ്മ കളത്തിപ്പറമ്പില്‍, മോളി ജോസഫ് പ്ലാപ്പള്ളി, സുമ കുന്നത്തുപുരയിടം എന്നിവര്‍ ജൂബിലി മാതൃസംഗമത്തിന് നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story