Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിദേശമദ്യവുമായി...

വിദേശമദ്യവുമായി ഓട്ടോഡ്രൈവർ പിടിയിൽ

text_fields
bookmark_border
വിദേശമദ്യവുമായി ഓട്ടോഡ്രൈവർ പിടിയിൽ
cancel
ചങ്ങനാശ്ശേരി: വിൽപനക്കായി സൂക്ഷിച്ച വിദേശമദ്യവുമായി ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ. കുറിച്ചി, ചിറവമുട്ടം മലകുന്നം. നാലുസെന്‍റ്​ കോളനിയിൽ പി.എസ്. സുബീഷ് (36)ആണ് പിടിയിലായത്. ചങ്ങനാശ്ശേരി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അൽഫോൺസ് ജേക്കബും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. വീട്ടിൽ നടത്തിയ റെയ്ഡിൽ ഡ്രൈഡേയിൽ​ വിൽപനക്കായി സൂക്ഷിച്ച വിദേശമദ്യമാണ്​ കണ്ടെടുത്തത്​. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റെയ്ഡിൽ പ്രിവന്‍റിവ് ഓഫിസർ ബി. സന്തോഷ്കുമാർ, പ്രിവന്‍റിവ് ഓഫിസർ ഗ്രേഡ്മാരായ അജിത്കുമാർ, സുരേഷ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ നാസർ, പ്രദീപ്, സുനിൽ കുമാർ, വനിത സിവിൽ എക്‌സൈസ് ഓഫിസർ സബിത, എക്‌സൈസ് ഡ്രൈവർ മനീഷ് കുമാർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story