Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമലങ്കര ഓര്‍ത്തഡോക്‌സ്...

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ ദിനം നാളെ

text_fields
bookmark_border
കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഞായറാഴ്ച കാതോലിക്കദിനമായി ആചരിക്കും. എല്ലാ ദേവാലയങ്ങളിലും കാതോലിക്കറ്റ് പതാക ഉയര്‍ത്തും. പ്രത്യേകം പ്രാർഥനയും നടത്തും. ബോംബെ ഭദ്രാസന ആസ്ഥാനമായ വാശി സെന്‍റ്​ തോമസ് പള്ളിയില്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കബാവ കുർബാന അര്‍പ്പിക്കും. നൊമ്പരപ്പെടുന്നവരുടെ മുന്നില്‍ ക്രിസ്തു സാന്നിധ്യമായി മാറണമെന്ന്​ കാതോലിക്കദിന സന്ദേശത്തിൽ കാതോലിക്കബാവ പറഞ്ഞു. ദേവാലയങ്ങളും മറ്റ്​ മന്ദിരങ്ങളും പുനര്‍നിര്‍മിക്കുമ്പോള്‍ ദരിദ്രന്‍റെ ദുഃഖം അവഗണിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നിയമപരിഷ്‌കരണ കമീഷന്‍ ശിപാര്‍ശ അനുസരിച്ച് സുപ്രീംകോടതി വിധി മറികടക്കാനുള്ള ശ്രമങ്ങളില്‍ നിന്ന്​ സര്‍ക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story