Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയു.ഡി.എഫ്​ പൊതുയോഗം...

യു.ഡി.എഫ്​ പൊതുയോഗം കോട്ടയം ഡി.സി.സി പ്രസിഡന്‍റ്​ ബഹിഷ്കരിച്ചു

text_fields
bookmark_border
കോട്ടയം: പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശൻ ഉദ്‌ഘാടനം ചെയ്‌ത യു.ഡി.എഫിന്‍റെ കെ-റെയിൽ വിരുദ്ധ ജനസദസ്സിൽനിന്ന്​ കോട്ടയം ഡി.സി.സി പ്രസിഡന്‍റ്​ നാട്ടകം സുരേഷ്‌ വിട്ടുനിന്നു. തിരുനക്കര പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനത്ത്‌ വെള്ളിയാഴ്ച ​​​വൈകീട്ടായിരുന്നു ​യോഗം. ഈ സമയം കോട്ടയം ഡി.സി.സി ഓഫിസിലുണ്ടായിരുന്നിട്ടും സുരേഷ്​ പരിപാടിക്ക്‌ എത്തിയില്ല. തൽക്കാലം പ്രതികരിക്കാനില്ലെന്നും ആവശ്യമെങ്കിൽ ശനിയാഴ്ച വിശദീകരിക്കുമെന്നും സുരേഷ്​ പറഞ്ഞു. യു.ഡി.എഫ്​ നേതൃത്വവുമായുള്ള ഭിന്നതയാണ്​ വിട്ടുനിൽക്കലിന്​ കാരണമെന്നാണ്​ സൂചന. പരിപാടിയുടെ ഫ്ലക്സിൽനിന്ന്​ ഡി.സി.സി പ്രസിഡന്‍റിന്‍റെ ചിത്രം ഒഴിവാക്കിയിരുന്നു. ഇതാണ്​ നാട്ടകത്തെ പ്രകോപിപ്പിച്ചതെന്നാണ്​ വിവരം. കഴിഞ്ഞ ദിവസം കോൺഗ്രസ്​ യോഗത്തിന്‍റെ ഫ്ലക്സിൽ കോട്ടയത്തുനിന്നുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറിയുടെ ചിത്രം ഉണ്ടായിരുന്നില്ല. ഇതിന്‍റെ പ്രതികാരമായി യു.ഡി.എഫ്​ ഫ്ലക്സിൽനിന്ന്​ നാട്ടകത്തെ ഒഴിവാക്കുകയായിരുന്നത്രേ. കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ്​ ജില്ല നേതൃയോഗം ഡി.സി.സി പ്രസിഡന്‍റിനെ അറിയിച്ചില്ലെന്നും അദ്ദേഹത്തോട്​ അടുപ്പമുള്ളവർ പറയുന്നു. അതേസമയം, പരിപാടിയിൽ ​ കോട്ടയം ഡി.സി.സി പ്രസിഡന്‍റ്​ പങ്കെടുക്കാത്തത്‌ സംബന്ധിച്ച ചോദ്യങ്ങൾക്ക്‌, കാരണം അറിയില്ലെന്നായിരുന്നു സതീശന്‍റെ മറുപടി. പാവത്താനാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story