Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:40 AM IST Updated On
date_range 2 April 2022 5:40 AM ISTസതീശനെ സ്വീകരിച്ച് കാപ്പൻ
text_fieldsbookmark_border
കോട്ടയം: കെ-റെയിൽ വിരുദ്ധ ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഷാൾ അണിയിച്ച് സ്വീകരിച്ച് മാണി സി.കാപ്പൻ. യു.ഡി.എഫിൽ അവഗണന നേരിടുന്നുവെന്നും സതീശനോട് പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും കഴിഞ്ഞദിവസം കാപ്പൻ തുറന്നടിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കോട്ടയത്ത് നടന്ന ജനകീയ സദസ്സിന്‍റെ വേദിയിൽ ഇരുവരും നേരിൽ കണ്ടത്. വേദിയിലേക്ക് എത്തിയ സതീശനെ കാപ്പൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. തുടർന്ന് ഇരുവരും അൽപനേരം സംസാരിക്കുകയും ചെയ്തു. പിന്നാലെ മറ്റൊരു പരിപാടിയുള്ളതിനാൽ മടങ്ങുകയാണെന്ന് വ്യക്തമാക്കി വി.ഡി. സതീശന്‍റെ പ്രസംഗം കേൾക്കാൻ നിൽക്കാതെ മാണി.സി.കാപ്പൻ എം.എൽ.എ വേദിവിട്ടു. വേഗത്തിൽ മടങ്ങണമെന്ന് വ്യക്തമാക്കി ആദ്യം കാപ്പൻ പ്രസംഗിച്ചിരുന്നു. മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് യു.ഡി.എഫിൽ തൃപ്തനാണെന്നും പ്രശ്നങ്ങൾ അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു. കാപ്പനുമായിട്ടുണ്ടായത് 'കമ്യൂണിക്കേഷൻ ഗ്യാപ്പ്' മാത്രമാണെന്നായിരുന്നു സതീശന്‍റെ പ്രതികരണം. കാപ്പനുമായി ഫോണിൽ സംസാരിച്ചിരുന്നതായും അടുത്ത ദിവസം നേരിൽ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story