Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:40 AM IST Updated On
date_range 2 April 2022 5:40 AM ISTപൈപ്പിട്ട് നാളുകൾ കഴിഞ്ഞും ജലവിതരണമില്ല
text_fieldsbookmark_border
എരുമേലി: ജലവിതരണ കുഴലുകള്‍ സ്ഥാപിച്ച് മാസങ്ങൾ പിന്നിട്ടിട്ടും എരുമേലിയുടെ ചില മേഖലകളിൽ ജലവിതരണം ആരംഭിച്ചിട്ടില്ലെന്ന് ആക്ഷേപം. എരുമേലി ടൗണിന് സമീപം വയലാപറമ്പ്, പാത്തിക്കക്കാവ് മേഖലയിലാണ് ജലവിതരണം ഇനിയും നടത്താത്തത്. ഉയർന്ന പ്രദേശത്ത് വേനലിൽ നൂറുകണക്കിന് കുടുംബങ്ങളാണ് വെള്ളമില്ലാതെ പ്രതിസന്ധിയിലായത്. എരുമേലി കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് പാത്തിക്കക്കാവ് റോഡരികില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചത്. പിന്നീട് ലൈന്‍ സ്ഥാപിച്ച പൊര്യന്‍മല, ആമക്കുന്ന് പ്രദേശങ്ങളില്‍ ജലവിതരണം തുടങ്ങിയെന്നും പാത്തിക്കക്കാവ്, വയലാപറമ്പ് പ്രദേശങ്ങളില്‍ പദ്ധതി നീട്ടിക്കൊണ്ട് പോവുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പണംമുടക്കി വെള്ളം വാങ്ങുകയാണ് പ്രദേശത്ത് പല കുടുംബങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story