Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:36 AM IST Updated On
date_range 2 April 2022 5:36 AM ISTകലാമാമാങ്കത്തിന് തിരിതെളിച്ച് കലാകാരന്മാർ
text_fieldsbookmark_border
പത്തനംതിട്ട: മലയോര നാട്ടിൽ വിരുന്നെത്തിയ യുവതയുടെ കലാമാമാങ്കത്തിന് കലാകാരന്മാർ ചേർന്ന് തിരിതെളിച്ചു. നടി നവ്യ നായർ, നടൻ ഉണ്ണി മുകുന്ദൻ, സംഗീത പ്രതിഭ സ്റ്റീഫൻ ദേവസി എന്നിവർ നിലവിളക്കിൽ ദീപം തെളിച്ചപ്പോൾ തിങ്ങിനിറഞ്ഞ സദസ്സിൽ ആഹ്ലാദത്തിന്‍റെ തിരയിളക്കം. കലാകാരന്മാരെ അടയാളപ്പെടുത്തുന്നത് മതത്തിന്റെ അടിസ്ഥാനത്തിൽ അല്ലെന്നും കലയുടെ അടിസ്ഥാനത്തിൽ ആകണമെന്നും മന്ത്രി വീണ ജോർജ് അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. കലയാണ് തന്‍റെ രാഷ്ട്രീയമെന്ന് നവ്യ നായർ പറഞ്ഞു. കലയുടെ ഒറ്റ ആകാശത്തിൻ കീഴിലല്ലാതെ നമ്മളെ ഒരുമിപ്പിക്കാൻ മറ്റെന്തിനാണ് കഴിയുക-നവ്യ ചോദിച്ചു. പ്രോ-വൈസ് ചാൻസലർ പ്രഫ. ഡോ. സി.ടി. അരവിന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ജനറൽ കൺവീനർ ശരത് ശശിധരൻ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഓമല്ലൂർ ശങ്കരൻ, സംഘാടക സമിതി വർക്കിങ് ചെയർമാൻ റോഷൻ റോയ് മാത്യു, മുനിസിപ്പൽ ചെയർമാൻ ടി. സക്കീർ ഹുസൈൻ, സിൻഡിക്കേറ്റ് അംഗങ്ങളായ റെജി സക്കറിയ, ഡോ. ആർ. അനിത, മുൻ സിൻഡിക്കേറ്റ് അംഗം രാജു എബ്രഹാം, എം.ജി യൂനിവേഴ്സിറ്റി രജിസ്ട്രാർ ഡോ. പ്രകാശ് കുമാർ, കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ, ഡി.എസ്.എസ് ഡയറക്ടർ ഡോ. എം.കെ. ബിജു, സർവകലാശാല യൂനിയൻ ചെയർമാൻ വസന്ത് ശ്രീനിവാസൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ അമൽ എബ്രഹാം, സർവകലാശാല യൂനിയൻ ജനറൽ സെക്രട്ടറി പി.എസ്. വിപിൻ എന്നിവർ സംസാരിച്ചു. ചിത്രം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story