Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമൂവാറ്റുപുഴയാർ...

മൂവാറ്റുപുഴയാർ സംരക്ഷണം; ശാശ്വത നടപടിക്ക് നിർദേശം നൽകുമെന്ന് നിയമസഭ പരിസ്ഥിതി സമിതി

text_fields
bookmark_border
പ്രളയം, കൈയേറ്റം, മാലിന്യംതള്ളൽ എന്നിവയിൽനിന്ന് ആറിനെ സംരക്ഷിക്കും കോട്ടയം: പ്രളയത്തെത്തുടർന്ന് പരിസ്ഥിതി നാശം സംഭവിച്ച മൂവാറ്റുപുഴയാറിന്‍റെ സംരക്ഷണത്തിനായി സമഗ്രപഠനം നടത്തി ശാശ്വത നടപടിക്ക് നിർദേശിക്കുമെന്ന്​ നിയമസഭ പരിസ്ഥിതി സമിതി. പ്രളയത്തെത്തുടർന്ന് പരിസ്ഥിതി നാശം സംഭവിച്ച മൂവാറ്റുപുഴയാറിന്‍റെ വൈക്കം നിയോജകമണ്ഡലത്തിലെ തീരപ്രദേശങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് സമിതി ചെയർമാൻ ഇ.കെ. വിജയന്‍റെ അധ്യക്ഷതയിൽ കലക്‌ടറേറ്റിൽ നടന്ന തെളിവെടുപ്പ് യോഗത്തിലാണ് സമിതി ഇക്കാര്യം വ്യക്തമാക്കിയത്. പൊതുജനങ്ങളിൽനിന്ന്​ പരാതികൾ സ്വീകരിച്ച സമിതി ജില്ലതല ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജലാശയങ്ങളുടെയും നീർച്ചാലുകളുടെയും അതിരുകൾ രേഖപ്പെടുത്തുന്ന ഡിജിറ്റൽ സർവേ നടത്താനും പുഴകളെ സംരക്ഷിക്കാനും പൊതുപ്രവർത്തകരുടെയും ജനങ്ങളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും പൂർണമായ പങ്കാളിത്തം ആവശ്യമാണെന്ന് സമിതി ചെയർമാൻ പറഞ്ഞു. പ്രളയം, കൈയേറ്റം, മാലിന്യംതള്ളൽ എന്നിവയിൽനിന്ന് മൂവാറ്റുപുഴയാറിനെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് സമിതിയംഗമായ കെ.ഡി. പ്രസേനൻ എം.എൽ.എ പറഞ്ഞു. നദിയുടെ അതിർത്തി നിർണയമടക്കമുള്ള നടപടിക്കാണ് ശ്രമമെന്ന് സമിതിയംഗമായ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ പറഞ്ഞു. 2018ലെ പ്രളയത്തെത്തുടർന്ന് നിയമസഭ പരിസ്ഥിതി കമ്മിറ്റിക്കുമുമ്പാകെ സി.കെ. ആശാ എം.എൽ.എ നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് സമിതിയുടെ ഇടപെടൽ. മൂവാറ്റുപുഴയാറിന്‍റെ പുനരുജ്ജീവനത്തിന് എക്കലും ചളിയും മറ്റ് അവശിഷ്ടങ്ങളും നീക്കി നീരൊഴുക്ക് സുഗമമാക്കുന്നതിന് 71.38 ലക്ഷത്തിന്‍റെ 11 പദ്ധതികൾ തയാറാക്കി സമർപ്പിച്ചതായി കലക്ടർ ഡോ. പി.കെ. ജയശ്രീ സമിതിയെ അറിയിച്ചു. തലയോലപ്പറമ്പ്, മറവൻതുരുത്ത്, ഉദയനാപുരം, ടി.വി പുരം, തലയാഴം പഞ്ചായത്തുകളും വൈക്കം നഗരസഭയും ഇതിൽ ഉൾപ്പെടും. ഇതു കൂടാതെ മൂവാറ്റുപുഴയുമായി ബന്ധപ്പെട്ട് മേജർ, മൈനർ ഇറിഗേഷൻ വകുപ്പ് 9.74 കോടിയുടെ 28 പദ്ധതികളുടെ വിശദമായ പദ്ധതി റിപ്പോർട്ടുകൾ സമർപ്പിച്ചതായും കലക്ടർ പറഞ്ഞു. സി.കെ. ആശാ എം.എൽ.എ, കലക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ല പൊലീസ് മേധാവി ഡി. ശിൽപ, സബ് കലക്​ടർ രാജീവ്കുമാർ ചൗധരി, പരിസ്ഥിതി സമിതി സെക്​ഷൻ ഓഫിസർ ശ്രീകുമാർ എന്നിവർ സിറ്റിങ്ങിൽ പങ്കെടുത്തു. തുടർന്ന് സമിതി മൂവാറ്റുപുഴയാറിന്‍റെ മേവെള്ളൂർ കുറ്റാക്കുഴി, തോന്നല്ലൂർ ചെറുകര ഭാഗങ്ങൾ സന്ദർശിച്ച് വിലയിരുത്തി. KTL niyamasabha samithi visit നിയമസഭ പരിസ്ഥിതി സമിതി വെള്ളൂർ പഞ്ചായത്തിലെ മേവെള്ളൂർ കുറ്റാക്കുഴി ഭാഗം സന്ദർശിച്ചപ്പോൾ. ചെയർമാൻ ഇ.കെ. വിജയൻ, എം.എൽ.എമാരായ കെ.ഡി. പ്രസേനൻ, സി.കെ. ആശാ, കലക്ടർ ഡോ. പി.കെ. ജയശ്രീ എന്നിവർ സമീപം lead
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story