Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 5:50 AM IST Updated On
date_range 1 April 2022 5:50 AM ISTമനക്കച്ചിറ എ.സി കനാൽ വീണ്ടും പോളയിൽ മുങ്ങി
text_fieldsbookmark_border
ചങ്ങനാശ്ശേരി: മനക്കച്ചിറ എ.സി കനാൽ വീണ്ടും പോളയിൽ മുങ്ങി. ലക്ഷങ്ങൾ മുടക്കി കഴിഞ്ഞ വർഷം ഇറിഗേഷൻ വകുപ്പിന്‍റെ നേതൃത്വത്തിൽ ഇവിടുത്തെ പോള പൂർണമായി നീക്കം ചെയ്തിരുന്നു. സംരക്ഷണമില്ലാതായതോടെ വീണ്ടും പോള നിറയുകയായിരുന്നു. പോളക്ക് പുറമേ പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്ന സ്ഥിതിയാണ്. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന് സമാന്തരമായി എ.സി കനാലിൽ മനക്കച്ചിറ മുതലാണ് പോള നിറഞ്ഞുകിടക്കുന്നത്. മനക്കച്ചിറ ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിച്ച പവിലിയനുകളും നാശത്തിന്‍റെ വക്കിലാണ്. എ.സി റോഡിന്‍റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മനക്കച്ചിറയിലെ പ്രധാന ഗേറ്റ് ഉൾപ്പെടെ അടഞ്ഞ നിലയിലാണ്. പ്രവേശനഭാഗത്ത് റോഡ് കുഴിച്ച് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇവിടേക്ക് സഞ്ചാരികളും എത്തുന്നില്ല. ഒരോതവണയും ലക്ഷങ്ങൾ മുടക്കി പോള നീക്കംചെയ്യുമ്പോഴും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് അധികൃതർ പ്രഖ്യാപിക്കുമെങ്കിലും നടപടിയില്ല. പോള വർധിക്കുന്നതിനുമുമ്പ് നീക്കംചെയ്യുന്നതിനായി ജോലിക്കാരനെ നിയമിക്കുമെന്ന് പലകുറി വ്യക്തതമാക്കിയിരുന്നു. ഇടക്ക് ശമ്പള വ്യവസ്ഥയിൽ പോള നീക്കം ചെയ്യുന്നതിന് ആളെ നിയമിക്കുന്നതിനുള്ള ആലോചനകൾ നടന്നു. കനാൽ സംരക്ഷിക്കുമെന്നും വാഗ്ദാനങ്ങൾ നൽകിരുന്നു. എന്നാൽ, ഇതെല്ലാം ജലരേഖയായി. എ.സി കനാലിൽ നടന്നിരുന്ന ചങ്ങനാശ്ശേരി ജലോത്സവത്തിനു മന്നോടിയായി പോള വാരുന്നത് പതിവായിരുന്നു. എന്നാൽ, കഴിഞ്ഞ ആറുവർഷമായി ഇത് മുടങ്ങിയ നിലയിലാണ്. പോള നിറയുന്നത് സമീപവാസികൾക്കും ദുരിതമാണ് സമ്മാനിക്കുന്നത്. പോളയും പൂവും അഴുകുന്ന കനാലിലെ വെള്ളമാണ് പ്രാഥമികാവശ്യങ്ങൾക്കായി ഇവർ ഉപയോഗിക്കുന്നത്. KTL CHR 2 Ac canal മനക്കച്ചിറ എ.സി കനാലിൽ പോള നിറഞ്ഞപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
