Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 5:50 AM IST Updated On
date_range 1 April 2022 5:50 AM ISTജില്ലയിലെ അഞ്ച് റോഡിന് പുതുമുഖം; മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
text_fieldsbookmark_border
കോട്ടയം: സർക്കാറിന്‍റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 100ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ജില്ലയിലെ അഞ്ച് റോഡിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിച്ച കാരിത്താസ്-അമ്മഞ്ചേരി, കരിക്കാട്ടൂർ-മുക്കട, മണർകാട്-കിടങ്ങൂർ, കോട്ടയം ലോവർ ബസാർ(ബേക്കർ ജങ്ഷൻ-ഇല്ലിക്കൽ), കാണക്കാരി-തോട്ടുവ റോഡുകളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചത്. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കാരിത്താസ്-അമ്മഞ്ചേരി റോഡ് ഉദ്ഘാടനത്തോടനുബന്ധിച്ച് അമ്മഞ്ചേരി ജങ്ഷനിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ ഓൺലൈനായി ഫലകം അനാച്ഛാദനം ചെയ്തു. കാരിത്താസ്- അമ്മഞ്ചേരി റോഡിന്‍റെ നിർമാണം പൂർണമാകണമെങ്കിൽ മേൽപാലത്തിന്‍റെ പണികൂടി പൂർത്തീകരിക്കേണ്ടതുണ്ടെന്നും ഇതിന്‍റെ സാങ്കേതിക തടസ്സങ്ങൾ നീക്കി ഉടൻ ജനങ്ങൾക്ക് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ പി. ശ്രീലേഖ റിപ്പോർട്ട് അവതരിപ്പിച്ചു. എം.സി റോഡിൽ കാരിത്താസ് ജങ്ഷനിൽനിന്ന് ആരംഭിച്ച് ആർപ്പൂക്കര അമ്മഞ്ചേരി ജങ്ഷൻ വരെയുള്ള 1.60 കി.മീ. റോഡ് ഏഴു മീറ്റർ ക്യാരേജ് വേയോടെ 2.24 കോടി രൂപ ചെലവിലാണ് നവീകരിച്ചത്. കരിക്കാട്ടൂർ-മുക്കട റോഡിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കരിക്കാട്ടൂരിൽ നടന്ന ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഫലകം അനാച്ഛാദനം ചെയ്തു. പുനലൂർ-മൂവാറ്റുപുഴ ഹൈവേയിൽ കരിക്കാട്ടൂർ ജങ്ഷനിൽനിന്ന് പൊന്തൻപുഴയിലൂടെ മുക്കടയിൽ അവസാനിക്കുന്ന 2.4 കി.മീ. റോഡാണ് അഞ്ചുമീറ്റർ വീതിയിൽ 1.94 കോടി രൂപ ചെലവിൽ നവീകരിച്ചത്. കോട്ടയം നിയോജക മണ്ഡലത്തിലെ ബേക്കർ ജങ്ഷൻ-ഇല്ലിക്കൽ ലോവർ ബസാർ റോഡിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അറുത്തൂട്ടി ജങ്ഷനിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കോട്ടയം ബേക്കർ ജങ്ഷൻ മുതൽ ഇല്ലിക്കൽ വരെയുള്ള 4.12 കി.മീ. ലോവർ ബസാർ റോഡാണ് ആധുനികരീതിയിൽ 6.08 കോടി ചെലവിൽ നവീകരിച്ചത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ മണർകാട്-കിടങ്ങൂർ റോഡിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അയർക്കുന്നം ബസ് സ്റ്റാൻഡിൽ നടന്ന പൊതുസമ്മേളനത്തിൽ ജില്ല പഞ്ചായത്ത് അംഗം റെജി എം. ഫിലിപ്പോസ് ഫലകം അനാച്ഛാദനം ചെയ്തു. കാണക്കാരി-തോട്ടുവ റോഡിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തോട്ടുവയിൽ നടന്ന ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പടം KTL KARIKKATTOOR MUKKADA കരിക്കാട്ടൂർ-മുക്കട റോഡിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കരിക്കാട്ടൂരിൽ നടന്ന ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഫലകം അനാച്ഛാദനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story