Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാലാ​...

പാലാ​ കെ.എസ്​.ആർ.ടി.സി: അവകാശവാദത്തിൽ കാപ്പൻ-മാണി പോര്​

text_fields
bookmark_border
കോട്ടയം: ഉദ്ഘാടനത്തിനൊരുങ്ങുന്ന പാലാ കെ.എസ്.ആർ.ടി.സിയുടെ പുതിയ കെട്ടിടസമുച്ചയത്തിന്‍റെ പേരിൽ മാണി സി.കാപ്പൻ- കേരള കോൺഗ്രസ് എം രാഷ്ട്രീയപ്പോര്. ഉദ്ഘാടന നോട്ടീസിൽ എം.എൽ.എയുടെ ചിത്രം ഉ​ൾപ്പെടുത്താത്തതിൽ പ്രതിഷേധവുമായി മാണി സി.കാപ്പൻ രംഗത്തെത്തി. എന്നാൽ,കെ.എം. മാണിയുടെ സ്വപ്നപദ്ധതി ജോസ് കെ.മാണിയുടെ ശ്രമഫലമായാണ് പൂവണിയുന്നതെന്നാണ് കേരള കോൺഗ്രസ് വാദം. കഴിഞ്ഞ കുറച്ചുനാളുകളായി പാലായിൽ എല്ലാത്തിനും രണ്ട്​ അവകാശികളുണ്ട്. കെ.എസ്.ആർ.ടി.സിയുടെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോഴും അതിന് മാറ്റമില്ല. കെ.എം. മാണിയുടെ 2014-15 വർഷത്തെ ആസ്തി വികസനഫണ്ടിൽനിന്നുള്ള തുക ഉപയോഗിച്ചാണ് പുതിയ സമുച്ചയം നിർമിച്ചത്. ഇക്കാര്യത്തിൽ ആർക്കും തർക്കമില്ല. മുടങ്ങിക്കിടന്ന പദ്ധതിക്ക് ജീവൻ വെപ്പിച്ചത് ജോസ് കെ.മാണിയെന്നാണ് കേരള കോൺഗ്രസ് വാദം. എം.എൽ.എ അതിന്‍റെ പങ്കുപറ്റേണ്ടെന്നും പാർട്ടി വ്യക്തമാക്കി. ഏഴുവർഷമായി അനക്കമില്ലാതെ കിടന്ന പദ്ധതിക്ക് ശശീന്ദ്രൻ മന്ത്രിയായിരുന്നപ്പോൾ താൻ നടത്തിയ ഇടപെടൽ കാരണമാണ് ജീവൻ വെച്ചതെന്നാണ് മാണി സി.കാപ്പൻ പറയുന്നത്. അടിസ്ഥാന സൗകര്യമൊരുക്കാൻ നാലര ലക്ഷം രൂപയും എം.എൽ.എ ഫണ്ടിൽനിന്ന് നൽകി. ഒടുവിൽ പദ്ധതി പൂർത്തിയായപ്പോൾ പടവുമില്ല പേരുമില്ല. ബജറ്റിൽ താൻ കൊടുത്ത പദ്ധതി നിർദേശത്തിന്‍റെ ക്രെഡിറ്റ് പോലും ജോസും കൂട്ടരും അടിച്ചുമാറ്റുകയാണെന്നും കാപ്പൻ ആരോപിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story