Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസർക്കാറിന്‍റെ പുതിയ...

സർക്കാറിന്‍റെ പുതിയ മദ്യനയം പിൻവലിക്കണം -പി.കെ. കൃഷ്ണ​ദാസ്

text_fields
bookmark_border
കോട്ടയം: സർക്കാറിന്‍റെ പുതിയ മദ്യനയം പിൻവലിക്കണമെന്ന്​ ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മലയാളിയെ മദ്യപാനിയാക്കുകയാണ് പുതിയ മദ്യനയത്തിന്‍റെ ലക്ഷ്യം. ഇത്​ ഗുരുതര സാമൂഹിക പ്രത്യാഘാതം ഉണ്ടാക്കും. കുറ്റകൃത്യങ്ങൾ കൂടും. കേരളം ഒരു ഭ്രാന്താലയമായി മാറും. മദ്യനയത്തിലൂടെ കുടുംബദ്രോഹി എന്ന പട്ടം കൂടി മുഖ്യമന്ത്രിക്ക്​ കിട്ടുമെന്നും ആശുപത്രിയിലെ ക്യൂ കുറക്കേണ്ട സർക്കാർ മദ്യശാലകൾക്ക് മുന്നിലെ ക്യൂ കുറക്കാനാണ്​ നോക്കുന്നതെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. കെ-റെയില്‍ സമരത്തെ സംഘര്‍ഷത്തിലേക്ക് തള്ളിവിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ പിഴുതുമാറ്റിയ അടയാളക്കല്ലുകള്‍ സി.പി.എം നേതാക്കളെത്തി പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നു. കൂടാതെ, പൊലീസിനെ ഉപയോഗിച്ച് ജനകീയസമരം നേരിടാന്‍ സാധിക്കാത്തതുകൊണ്ടാണ് പാര്‍ട്ടിനേതാക്കളെ ഉപയോഗിച്ച് എതിര്‍ക്കാന്‍ ശ്രമിക്കുന്നത്. ഇന്ധനവിലയുടെ നികുതി കുറക്കാത്ത ഏക സംസ്ഥാനം കേരളമാണ്​. എൽ.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ബി. ഗോപാലകൃഷ്ണന്‍, സംസ്ഥാന വക്താവ് അഡ്വ. നാരായണന്‍ നമ്പൂതിരി, മധ്യമേഖല പ്രസിഡന്‍റ്​ എന്‍.ഹരി, ജില്ല പ്രസിഡന്‍റ്​ ലിജിന്‍ ലാല്‍, ജില്ല ജനറല്‍ സെക്രട്ടറി എസ്. രതീഷ് തുടങ്ങിയവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story