Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:43 AM IST Updated On
date_range 31 March 2022 5:43 AM ISTഭവനപദ്ധതി ശിലാസ്ഥാപനം ഇന്ന്
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: ചാരിറ്റബിൾ ഓർഗനൈസേഷന്‍റെ (കെ.സി.ഒ) 'കൈകോർക്കാം വീടൊരുക്കാം' പദ്ധതിക്കായി കാഞ്ഞിരപ്പള്ളി സലഫി മസ്ജിദിന്റെ നേതൃത്വത്തിൽ കെ.എൻ.എം - ഐ.എസ്.എം സംയുക്തമായി നിർമിച്ചു നൽകുന്ന ഭവനശിലാസ്ഥാപനം വ്യാഴാഴ്ച വൈകീട്ട് 4.30ന് വട്ടകപ്പാറയിൽ കെ.എൻ.എം സംസ്ഥാന സെക്രട്ടറി എം. സ്വലാഹുദ്ദീൻ മദനി നിർവഹിക്കും. സമാഹരിച്ച പണം ഉപയോഗിച്ച് വാങ്ങിയ 43 സെന്‍റ് സ്ഥലത്ത് റോഡ്, വായനശാല, കളിസ്ഥലം, പൊതുകിണർ എന്നിവ ഉൾപ്പെടുന്ന പ്ലാനാണ് തയാറാക്കിയിരിക്കുന്നത്. കെ.സി.ഒ ചെയർമാൻ സുനിൽ തേനം മാക്കലിന്‍റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ആദ്യഘട്ട ഭവന ഫണ്ട് ഏറ്റുവാങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story