Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:42 AM IST Updated On
date_range 31 March 2022 5:42 AM ISTകെ-റെയിൽ വിരുദ്ധ ജനസദസ്സ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും
text_fieldsbookmark_border
കോട്ടയം: യു.ഡി.എഫിന്‍റെ ജനകീയ പ്രതിഷേധ സദസ്സിൽ മാടപ്പള്ളിയിൽ പൊലീസ് അതിക്രമത്തിന് ഇരയായവരും പങ്കെടുക്കുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജനദ്രോഹ, അഴിമതി കെ-റെയിൽ ഉപേക്ഷിക്കണമെന്നും നിയമവിരുദ്ധമായി ബലമായി കല്ലിട്ട് ജനങ്ങളെ വെല്ലുവിളിക്കുന്ന പൊലീസ് നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. അടുത്തഘട്ടമായി ജില്ലയുടെ മറ്റ് ഭാഗങ്ങളിലും പ്രതിഷേധ സദസ്സുകൾ നടത്തുമെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, കൺവീനർ ജോസി സെബാസ്റ്റ്യൻ എന്നിവർ പറഞ്ഞു. യു.ഡി.എഫ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച് വൈകീട്ട് നാലിന് കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്താണ് സദസ്സ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സജി മഞ്ഞക്കടമ്പിൽ അധ്യക്ഷതവഹിക്കും. യു.ഡി.എഫ് നേതാക്കളായ ഉമ്മൻ ചാണ്ടി ,പി.ജെ. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, മാണി സി.കാപ്പൻ എന്നിവരും പങ്കെടുക്കും. സാജു എം.ഫിലിപ്, കെ.ടി. ജോസഫ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. എസ്.എച്ച് റൂറൽ ക്ലിനിക് പുതിയ കെട്ടിടത്തിൽ കോട്ടയം: എസ്.എച്ച് മെഡിക്കൽ സെന്‍ററിന്‍റെ നേതൃത്വത്തിൽ കുമരകം പള്ളിച്ചിറയിൽ പ്രവർത്തിച്ചിരുന്ന റൂറൽ ക്ലിനിക് 'എസ്.എച്ച്.എം. സി വെൽനെസ് സെന്‍റർ' ഇനി പുതിയ കെട്ടിടത്തിൽ. കുമരകം അപ്സര ജങ്ഷനിലെ പുതിയ കെട്ടിടത്തിലേക്കാണ് ക്ലിനിക്കിന്‍റെ പ്രവർത്തനം മാറ്റിയിരിക്കുന്നതെന്ന് ആശുപത്രി അധികൃതർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതിന്‍റെ ഔപചാരികമായ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11ന് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്ലിനിക്കിൽ എമർജൻസി, ലാബ്, എക്സ് റേ, ഫാർമസി എന്നീ സേവങ്ങളും ലഭ്യമാണ്. സെന്‍ററിന്‍റെ വെഞ്ചരിപ്പ് കർമം കുമരകം സെന്‍റ് ജോൺസ് നെപുംസ്യാനോസ് പള്ളി വികാരി ഫാ. ബിജോ നിർവഹിച്ചു. ആശുപത്രി ഡയറക്ടർ സിസ്റ്റർ കാതറിൻ നെടുംപുറം, ഡോ. ജേക്കബ് ജോർജ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story