Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:33 AM IST Updated On
date_range 31 March 2022 5:33 AM ISTആറ്റുവേല ഉത്സവത്തിനൊരുങ്ങി വടയാർ
text_fieldsbookmark_border
തലയോലപ്പറമ്പ്: മൂവാറ്റുപുഴയാറിനെ പ്രകാശമാനമാക്കുന്ന ജലോത്സവമായ വടയാർ ഇളങ്കാവ് ആറ്റുവേല ഉത്സവത്തിനായി വടയാർ ഒരുങ്ങി. ആറ്റുവേലച്ചാടിന്‍റെ നിർമാണത്തിന് തുടക്കംകുറിച്ച് വടയാർ ഇളങ്കാവ് ക്ഷേത്രത്തിൽ നടന്ന പിണ്ടിപ്പഴുത് ഭക്തിനിർഭരമായി. വലിയ രണ്ട് കേവ് വള്ളങ്ങളിൽ തട്ടിട്ട് അതിൽ മൂന്നുനിലകളിലായി തീർക്കുന്ന വടയാർ ഇളങ്കാവ് ക്ഷേത്രമാതൃകയിലുള്ള ആറ്റുവേല ചാടാണ് ആറ്റുവേല ഉത്സവത്തിന്‍റെ മുഖ്യആകർഷണം. അവകാശികളുടെ നിർദേശാനുസരണം ദേശക്കാർ തന്നെയാണ് ആറ്റുവേലച്ചാട് നിർമിക്കുന്നത്. 64 തൂശനിലകളിലായി നിവേദ്യങ്ങൾ നിരത്തിയും കുമ്പളങ്ങ നടുവേ മുറിച്ച് അതിൽ രക്തനിറമുള്ള ദ്രാവകം നിറച്ചും നാളികേരം നടുവേ മുറിച്ച് ചെത്തിപ്പൂ അതിലിട്ട് രാശി നോക്കിയുമാണ് പിണ്ടിപ്പഴുത് ചടങ്ങ് നടത്തിയത്. മീനമാസത്തിലെ അശ്വതിനാളിലാണ് ആറ്റുവേല ഉത്സവം ആഘോഷിക്കുന്നത്. ഏപ്രിൽ രണ്ടിന് രാവിലെ ഇളങ്കാവ് ക്ഷേത്രത്തിൽനിന്ന് പ്രത്യേക പൂജകൾക്കുശേഷം ആറ്റുവേല ചാട് ക്ഷേത്രത്തിന്‍റെ വടക്കുപടിഞ്ഞാറ് രണ്ട് കി.മീ. മാറി ആറ്റുവേല കടവിലേക്ക് കൊണ്ടുപോകും. മീനമാസത്തിലെ അശ്വതി നാളിൽ 18നാഴിക പുലരുമ്പോൾ ആറ്റുവേല ചാടിന്‍റെ മുകളിലെ നിലയിൽ സർവാഭരണ വിഭൂഷിതയായ കൊടുങ്ങല്ലൂരമ്മയെ ആവാഹിച്ച് ഇരുത്തും. പുറക്കളത്തെ ഗുരുതിക്കുശേഷം ഇളങ്കാവിലേക്ക് പുറപ്പെടും. നിലവിളക്കുകളും കുത്തുവിളക്കുകളും വൈദ്യുതി ദീപങ്ങളുംകൊണ്ട് അലംകൃതമായ ആറ്റുവേലച്ചാട് മൂവാറ്റുപുഴയാറിന്‍റെ ഓളപ്പരപ്പിനെ വർണാഭമാക്കി കറങ്ങി, ഇളങ്കാവിലേക്ക് പ്രയാണം ആരംഭിക്കും. വിവിധ കരക്കാരുടെയും വീട്ടുകാരുടെയും സംഘടനകളുടെയും വഴിപാടായി വാദ്യമേളങ്ങളും ഗരുഡൻ പറവയുമായെത്തുന്ന തൂക്കച്ചാടുകൾ അകമ്പടിയേകും. ഏപ്രിൽ മൂന്നിന് പുലർച്ച നാലിനാണ് ആറ്റുവേലദർശനം. പടം: KTG Attuvela chaad വടയാർ ഇളംകാവ് ക്ഷേത്രത്തിലെ ആറ്റുവേല ഉത്സവത്തിന് ദീപാലംകൃതമാകുന്ന ആറ്റുവേലച്ചാട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story