Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:42 AM IST Updated On
date_range 30 March 2022 5:42 AM ISTറബർ ഗവേഷണ കേന്ദ്രത്തിൽ മോളിക്യുലാർ പ്ലാന്‍റ് പത്തോളജി ലബോറട്ടറി
text_fieldsbookmark_border
കോട്ടയം: റബർ ഗവേഷണകേന്ദ്രത്തിൽ (ആർ.ആർ.ഐ.ഐ) മോളിക്യുലാർ പ്ലാന്‍റ് പത്തോളജി ലബോറട്ടറി തുറന്നു. ആധുനിക സൗകര്യത്തോടെയുള്ള ലബോറട്ടറി റബർ ബോർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ ഉദ്ഘാടനം ചെയ്തു. രോഗപ്രതിരോധവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് ഇത് വേഗം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. 1955 മുതൽ പത്തോളജി ഡിവിഷൻ ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിൽ പ്രവർത്തിച്ചുവരുന്നുണ്ട്. പുതിയ ലബോറട്ടറിയിൽ പ്ലാന്‍റ് പത്തോളജിയിലെ ഉയർന്നതലത്തിലുള്ള ഗവേഷണങ്ങൾക്ക് ആവശ്യമായ റിയൽ ടൈം പി.സി.ആർ മെഷീൻ, ഹൈ സ്പീഡ് സെൻട്രിഫ്യൂജ് മെഷീൻ, ജെൽ ഡോക്കുമെന്‍റേഷൻ സിസ്റ്റം തുടങ്ങി ഒട്ടേറെ സൗകര്യമുണ്ട്. ഡോ. എം.ഡി. ജെസി, പി. സുധ, ഡോ. ഷാജി ഫിലിപ്പ് എന്നിവർ സംസാരിച്ചു. രോഗാണുക്കളെയും രോഗങ്ങളെയും കൃത്യമായി നിരീക്ഷിക്കുന്നതിനൊപ്പം രോഗപ്രതിരോധശേഷിക്ക് കാരണമാകുന്ന ജീനുകൾ കണ്ടെത്തി ജനിതകമാറ്റം വരുത്തിയ റബർമരങ്ങളിൽ സംയോജിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങളാണ് ഇവിടെ നടക്കുന്നത്. അനുകൂലഗുണങ്ങളുള്ള മികച്ച ചെടിയെ കണ്ടെത്തുന്നതിനുള്ള മാർക്കർ അസിസ്റ്റഡ് സെലക്ഷൻ, ചെലവുകുറഞ്ഞ ജൈവനിയന്ത്രണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ, പട്ടമരവുമായി ബന്ധപ്പെട്ട പഠനങ്ങൾ എന്നിവക്കെല്ലാം അഡ്വാൻസ്ഡ് മോളിക്യുലാർ പ്ലാന്‍റ് പത്തോളജി ലബോറട്ടറി സഹായിക്കുമെന്ന് ഗവേഷണകേന്ദ്രം അധികൃതർ പറഞ്ഞു. KTG RUBBER അഡ്വാൻസ്ഡ് മോളിക്യുലാർ പ്ലാന്‍റ് പത്തോളജി ലബോറട്ടറിയുടെ ഉദ്ഘാടനം ഡോ. കെ.എൻ. രാഘവൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story