Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:41 AM IST Updated On
date_range 30 March 2022 5:41 AM ISTചങ്ങനാശ്ശേരിയിൽ പൂർണം
text_fieldsbookmark_border
ചങ്ങനാശ്ശേരി: ദ്വിദിന ദേശീയ പണിമുടക്ക് ചങ്ങനാശ്ശേരിയിൽ പൂർണം. നഗരത്തിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും പണിമുടക്കിയ തൊഴിലാളികൾ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ചങ്ങനാശ്ശേരി മാർക്കറ്റ് പൂർണമായും സ്തംഭിച്ചു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും നടത്തി. ധർണ സി.ഐ.ടി.യു അഖിലേന്ത്യ വർക്കിങ് കമ്മിറ്റി അംഗം എ.വി. റസൽ ഉദ്ഘാടനം ചെയ്തു. കെ.എസ്. ഹലീൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിൾ എം.എൽ.എ, സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് കെ.സി. ജോസഫ്, സി.പി.എം ജില്ല സെക്രട്ടേറിയേറ്റ് അംഗം കൃഷ്ണകുമാരി രാജശേഖരൻ, പി.എ. നിസാർ, നിസ്താർ, കെ. മാധവൻ പിള്ള എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story