Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:41 AM IST Updated On
date_range 30 March 2022 5:41 AM ISTഈരാറ്റുപേട്ട രണ്ടാം ദിനവും നിശ്ചലം
text_fieldsbookmark_border
ഈരാറ്റുപേട്ട: ദ്വിദിന ദേശീയ പണിമുടക്കിൻെറ രണ്ടാം ദിനവും ഈരാറ്റുപേട്ട നിശ്ചലം. ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സർക്കാർ ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. പൊതുഗതാഗതവും പൂർണമായും സ്തംഭിച്ചു. വിവിധ സ്ഥലങ്ങളിൽ സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്‍റ് ജോയി ജോർജ്, ജില്ല കമ്മിറ്റി അംഗം കുര്യാക്കോസ് ജോസഫ്, രമ മോഹൻ, ഷീല സതീഷ് കുമാർ, ജോയി സ്കറിയ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി, സി.എം. സിറിയക്, തോമസ് മാത്യു, മോഹനൻ എന്നിവർ സമരം ഉദ്‌ഘാടനം ചെയ്തു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ടി.എസ്. സ്നേഹധനൻ, ടി.എസ്. സിജു, രമേഷ് ബി. വെട്ടിമറ്റം, ദേവസ്യാച്ചൻ വാണിയാപുര, ടി.എൻ. ദാസപ്പൻ, രാജി വിനോദ്, ടി. മുരളീധരൻ, എം.എച്ച്. ഷനീർ, തലനാട് പഞ്ചായത്ത് പ്രസിഡന്‍റ് രജനി സുധാകരൻ, പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്‍റ് ഗീതാ നോബിൾ എന്നിവർ സംസാരിച്ചു. ഫോട്ടോ പൂഞ്ഞാർ തെക്കേക്കരയിൽ രണ്ടാം ദിനത്തിലെ സമരം സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്‍റ് ജോയി ജോർജ് ഉദ്‌ഘാടനം ചെയ്യുന്നു പടം പൂഞ്ഞാർ പനച്ചിക്കപ്പാറയിലെ സമരപ്പന്തലിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
