Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപണിമുടക്ക് പൊൻകുന്നം...

പണിമുടക്ക് പൊൻകുന്നം മേഖലയിൽ പൂർണം

text_fields
bookmark_border
പണിമുടക്ക് പൊൻകുന്നം മേഖലയിൽ പൂർണം
cancel
പൊൻകുന്നം: സംയുക്ത ട്രേഡ് യൂനിയൻ പണിമുടക്ക് രണ്ടാം ദിനവും പൂർണം. രാവിലെ തന്നെ സമരക്കാർ പ്രധാന കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. വ്യാപാര സ്ഥാപനങ്ങളും മറ്റ് ഓഫിസുകളും അടഞ്ഞുകിടന്നു. സമര കേന്ദ്രകളിൽ പ്രത്യേകം തയാറാക്കിയ പന്തലുകളിൽ കലാപരിപാടികൾ നടന്നു. സമരക്കാർക്ക് ഭക്ഷണവും ഒരുക്കിയിരുന്നു. പൊൻകുന്നം ടൗണിൽ സംയുക്ത ട്രേഡ് യൂനിയ‍ൻെറ ആഭിമുഖ്യത്തിൽ നടന്ന സമരം സി.പി.എം വാഴൂർ ഏരിയ സെക്രട്ടറി വി.ജി. ലാൽ ഉദ്ഘാടനം ചെയ്തു. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യ പ്രഭാഷണം നടത്തി. എ.ഐ.ടി.യു.സി നേതാവ് കെ. ബാലചന്ദ്രൻ അധ്യക്ഷതവഹിച്ചു. വിവിധ നേതാക്കളായ ഗിരീഷ് എസ്.നായർ, പി.എ. മാത്യു പുന്നത്താനം, പി. പ്രജിത്, സുമേഷ് ആൻഡ്രൂസ്, ഐ.എസ്. രാമചന്ദ്രൻ , മുകേഷ് മുരളി, ജയകുമാർ കുറിഞ്ഞിയിൽ, ടി.എ. ശിഹാബുദ്ദീൻ, അരുൺ കൃഷ്ണൻ, സുരേഷ് ടി.നായർ, ടി.എൻ. ഗിരീഷ് കുമാർ, വി.പി. റെജി എന്നിവർ സംസാരിച്ചു. KTL VZR 1 National Strike ചിത്രവിവരണം 1.പൊൻകുന്നത്ത് ദേശീയ പണിമുടക്കി‍ൻെറ ഭാഗമായി നടന്ന പൊതുസമ്മേളനം സി.പി.എം വാഴൂർ ഏരിയ സെക്രട്ടറി വി.ജി. ലാൽ ഉദ്ഘാടനം ചെയ്യുന്നു 2.പൊൻകുന്നത്ത് ദേശീയ പണിമുടക്കി‍ൻെറ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ ഗവ.ചീഫ്. വിപ്പ് ഡോ.എൻ. ജയരാജ് മുഖ്യ പ്രഭാഷണം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story