Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിലക്കും...

വിലക്കും വിലപ്പോയില്ല; നിശ്ചലം

text_fields
bookmark_border
കോട്ടയം: ഡയസ്​നോൺ പ്രഖ്യാപിച്ചിട്ടും പണിമുടക്കി‍ൻെറ രണ്ടാംദിനവും സർക്കാർ ഓഫിസുകൾ കാലി. കോട്ടയം കലക്​ടറേറ്റിലെ മൊത്തമുള്ള 189 പേരിൽ 16പേർ മാത്രമാണ്​ ചൊവാഴ്ച ജോലിക്കെത്തിയത്​. ഇതിൽ പകുതിയിലധികവും ദിവസവേതനക്കാരടക്കമുള്ളവരായിരുന്നു. ജില്ലയിലെ മറ്റ്​ സർക്കാർ ഓഫിസുകളിലും സമാനമായിരുന്ന ജീവനക്കാരുടെ സാന്നിധ്യം. ഹൈകോടതി ഇടപെടലിനെതുടർന്ന്​ ചൊവാഴ്ച സർക്കാർ ജീവനക്കാർ ജോലിക്ക്​ ഹാജരാകണമെന്നുകാട്ടി സർക്കാർ ഉത്തരവിട്ടിരുന്നു. എന്നിട്ടും ജീവനക്കാർ ഓഫിസുകളിലേക്ക്​ എത്തിയില്ല. ജില്ലയിലെ ഭൂരിഭാഗം സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞുതന്നെ കിടന്നു. രണ്ടാംദിനം കെ.എസ്​.ആർ.ടി.സി പേരിന്​ സർവിസുകൾ നടത്തി. നാല്​ സർവിസുകളാണുണ്ടായിരുന്നത്​. എന്നാൽ, പേരിനായിരുന്നു യാത്രക്കാർ. ചൊവ്വാഴ്ച ജില്ലയിലെ ചിലയിടങ്ങളിൽ നേരിയ സംഘര്‍ഷവുമുണ്ടായി. പൂഞ്ഞാറിൽ തുറന്നുപ്രവർത്തിച്ച ബാങ്കും പെട്രോൾ പമ്പും സമരാനുകൂലികൾ അടപ്പിച്ചു. പാലാ ആശുപത്രിക്കവലയിൽ സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ചിങ്ങവനത്ത്​ സമരാനുകൂലികള്‍ എസ്​.ബി.ഐയുടെ പ്രവര്‍ത്തനം തടഞ്ഞു. ജില്ലയുടെ മറ്റ്​ ഭാഗങ്ങളിലും ഒറ്റപ്പെട്ടതോതിൽ തുറന്ന കടകൾ അടപ്പിച്ചു. അതേസമയം, കോട്ടയം നഗരത്തില്‍ ഉള്‍പ്പെടെ ആദ്യദിനത്തെക്കാള്‍ കൂടുതല്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു. ഗ്രാമപ്രദേശങ്ങളിലും കൂടുതൽ കടകൾ പ്രവർത്തിച്ചു. എന്നാൽ, ഭൂരിഭാഗം കടകളും അടഞ്ഞനിലയിൽ തന്നെയായിരുന്നു. സ്വകാര്യ ബസുകളും ഓട്ടോ- ടാക്സികളും നിരത്തുകളിൽനിന്ന്​ പൂർണമായി വിട്ടുനിന്നു. ഉച്ചക്കുശേഷം സ്വകാര്യ വാഹനങ്ങളുടെ എണ്ണം നിരത്തുകളില്‍ വർധിച്ചു. കുമരകം അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളും സജീവമായില്ല. കുമരകത്ത്​ ചുരുക്കം ചില ഹൗസ്​ബോട്ടുകളാണ്​ സർവിസ്​ നടത്തിയത്​. പ്രധാന കേന്ദ്രങ്ങളിലെല്ലാം സംയുക്ത ട്രേഡ് യൂനിയ‍‍ൻെറ നേതൃത്വത്തില്‍ പ്രകടനം നടത്തി. എല്ലാ സമരകേന്ദ്രങ്ങളിലും പണിമുടക്കിയവർ ഒത്തുചേർന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story