Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചീനിക്കുഴി കൂട്ടക്കൊല:...

ചീനിക്കുഴി കൂട്ടക്കൊല: ഉദ്ദേശിച്ച പോലെ കൃത്യം നടത്താനായില്ലെന്ന്​ പ്രതി പറഞ്ഞതായി പൊലീസ്​

text_fields
bookmark_border
തൊടുപുഴ: ചീനിക്കുഴിയിൽ അർധരാത്രിയിൽ മകനെയും മകന്‍റെ ഭാര്യയെയും അവരുടെ രണ്ടു പെൺമക്കളെയും ഉറങ്ങിക്കിടക്കവേ പെട്രോളൊഴിച്ച്​ കൊലപ്പെടുത്തിയ കേസിലെ പ്രതി ഹമീദിനെ തെളിവെടുപ്പിനെത്തിച്ചു. തെളിവെടുപ്പിനായി തിങ്കളാഴ്ചയാണ്​ പൊലീസ് പ്രതിയെ​ കസ്​റ്റഡിയിൽ വാങ്ങിയത്​. പട്ടയംകവലയിലെ മൂത്തസഹോദരന്‍റെ വീട്ടിൽ ഹമീദിന്റെ പേരിലുള്ള ചില വസ്തുക്കളുടെ ആധാരങ്ങളും 2,20,000 രൂപയും സൂക്ഷിച്ചിരുന്നു. ഇത്​ പൊലീസ്​ കണ്ടെടുത്ത്​ കോടതിയിൽ ഹാജരാക്കി. തുടർന്ന്​ ചീനിക്കുഴിയിലെ വീട്ടിലും പട്ടയംകവലയിലുള്ള ബന്ധുവീട്ടിലും എത്തിച്ചാണ്​ തെളിവെടുത്തത്​. കൊലപാതകത്തിനുശേഷം ഹമീദ് രണ്ട്​ ബന്ധുക്കളെ ഫോണിൽ വിളിച്ച് താൻ കുടുംബാംഗങ്ങളെ ചുട്ടുകൊന്നതായി പറഞ്ഞിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. ഉദ്ദേശിച്ച പോലെ കൊലപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ആളുകൾ ഓടിയെത്തിയെന്നും​​​ പറയുന്നുണ്ട്​. ഇതിന്‍റെ ഫോൺ റെക്കോഡുകൾ നിർണായക തെളിവായതിനാൽ ശാസ്ത്രീയ പരിശോധനക്ക്​ ഹമീദിന്റെ ശബ്ദസാമ്പിളും പൊലീസ് ശേഖരിച്ചു. കൊല്ലപ്പെട്ട മകൻ ഫൈസൽ തന്റെ കടയിൽ വിൽക്കാനായി ഉടുമ്പന്നൂരിലെ പമ്പിൽനിന്ന് 35 ലിറ്റർ പെട്രോൾ വാങ്ങിയിരുന്നു. ഇത് വീടിന്‍റെ പിന്നിൽ കന്നാസിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതിൽ നിന്നാണ് നാല് ലിറ്റർ പെട്രോൾ​ താൻ മോഷ്ടിച്ചതെന്ന്​ ചീനിക്കുഴിയിലെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ ഹമീദ്​ പൊലീസിനോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പൊലീസ് നൂറ്റമ്പതിലേറെ പേരുടെ മൊഴിയെടുത്തിട്ടുണ്ട്. ഇതിലെ ചില വൈരുധ്യങ്ങളും പ്രതിയെ ചോദ്യം ചെയ്ത് വ്യക്തത വരുത്തി. തൊടുപുഴ ജില്ല ആശുപത്രിയിലെ വൈദ്യപരിശോധനക്ക്​ ശേഷം ചൊവ്വാഴ്ച വൈകീട്ടോടെ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് ശ്രമമെന്ന്​ പൊലീസ്​ പറഞ്ഞു. മാർച്ച്​ 18ന് അർധരാത്രിയാണ് ചീനിക്കുഴി ആലിയക്കുന്നേൽ മുഹമ്മദ് ഫൈസൽ (ഷിബു- 45), ഭാര്യ ഷീബ (40), പെൺമക്കളായ മെഹ്‌റിൻ (16), അസ്‌ന (13) എന്നിവരെ വീടിന്​ തീയിട്ട്​ ഹമീദ്​ കൊലപ്പെടുത്തിയത്​. ​TDL cheenikuzhi prathi പ്രതി ഹമീദിനെ പൊലീസ്​ വൈദ്യ പരിശോധനക്ക്​ തൊടുപുഴ ജില്ല ആശുപത്രിയിലെത്തിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story