Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനവോത്ഥാന മൂല്യങ്ങള്‍...

നവോത്ഥാന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ കെ.പി.എം.എസി​ന്‍റെ നിലപാടുകള്‍ ചരിത്രപരം -ജോബ് മൈക്കിള്‍

text_fields
bookmark_border
നവോത്ഥാന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ കെ.പി.എം.എസി​ന്‍റെ നിലപാടുകള്‍ ചരിത്രപരം -ജോബ് മൈക്കിള്‍
cancel
ചങ്ങനാശ്ശേരി: നവോത്ഥാന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ കെ.പി.എം.എസിന്‍റെ നിലപാടുകള്‍ ചരിത്രപരമാണെന്ന് ജോബ് മൈക്കിള്‍ എം.എല്‍.എ. കെ.പി.എം.എസിന്‍റെ സുവര്‍ണ ജൂബിലിയുടെ സമാപനമായി ഏപ്രില്‍ രണ്ടിന് കോഴിക്കോട് കടപ്പുറത്ത്​ ചേരുന്ന മലബാര്‍ സംഗമത്തിന്‍റെ ഭാഗമായി ചങ്ങനാശ്ശേരി യൂനിയന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരുന്ന മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം സുവര്‍ണഗാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയന്‍ പ്രസിഡന്‍റ്​ സിബി വാസുദേവന്‍ അധ്യക്ഷതവഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്​ അഡ്വ. കെ. അനന്തഗോപന്‍ മുഖ്യാഥിതിയായിരുന്നു. എസ്.എന്‍.ഡി.പി ചങ്ങനാശ്ശേരി യൂനിയന്‍ പ്രസിഡന്‍റ്​ ഗിരീഷ് കോനാട്ട്, നടനും കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അംഗവുമായ കൃഷ്ണപ്രസാദ്, യുവകവി താഹ ജമാല്‍, ഡോ. അനില്‍ അമര, ശ്രീജിനി സജീവ് എന്നിവര്‍ സംസാരിച്ചു. KTL CHR 2 Kpms കെ.പി.എം.എസ് ചങ്ങനാശ്ശേരി യൂനിയന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരുന്ന മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം ജോബ് മൈക്കിള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story