Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2022 5:46 AM IST Updated On
date_range 29 March 2022 5:46 AM ISTകാറ്റിലും മഴയിലും വീടുകൾ തകർന്നു
text_fieldsbookmark_border
പൊന്‍കുന്നം: ഞായറാഴ്ച വൈകീട്ടുണ്ടായ ശക്തമായ മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി രണ്ട് വീടുകള്‍ തകര്‍ന്നു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ കണ്ടത്തില്‍ ഭാഗത്ത് മലയില്‍ സിബി, മണപ്പാടം പറമ്പില്‍ തോംസണ്‍ എന്നിവരുടെ വീടുകളാണ് ഭാഗീകമായി തകര്‍ന്നത്. സിബിയുടെ വീടിന് മുകളിലേക്ക് സമീപത്തെ പുരയിടത്തിലെ പ്ലാവ് വീണ് രണ്ട് മുറികള്‍ പൂര്‍ണമായി തകരുകയും മേല്‍ക്കൂരക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. തോംസന്‍റെ വീടിന് മുകളിൽ വലിയ പനീര്‍ചാമ്പ വീണ് വീട് തകര്‍ന്നു. മേഖലയില്‍ വൈദ്യുതി ബന്ധവും തകരാറിലായി. സമീപ പുരയിടങ്ങളില്‍ നിരവധി മരങ്ങള്‍ ഒടിഞ്ഞുവീണിട്ടുണ്ട്. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ടി.എന്‍. ഗിരീഷ്‌കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം ഐ.എസ്. രാമചന്ദ്രന്‍, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ബി.സുരേഷ് കുമാര്‍, ടി.എസ് ബാബുരാജ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. KTL VZR 2 Houses Thakarnnu ചിത്രവിവരണം . ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ കണ്ടത്തിങ്കില്‍ മലയില്‍ സിബിയുടെ മരംവീണ് തകര്‍ന്ന വീട് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ടി.എന്‍. ഗിരീഷ്‌കുമാറിന്‍റെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു 2. ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ കണ്ടത്തിങ്കല്‍ മണപ്പാടം പറമ്പില്‍ തോംസന്‍റെ വീട് മരംവീണ് തകര്‍ന്നനിലയില്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
