Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2022 5:46 AM IST Updated On
date_range 29 March 2022 5:46 AM ISTസ്വാതന്ത്ര്യസമര നിഘണ്ടു: 'ഐ.സി.എച്ച്.ആര്‍ തീരുമാനം വേദനജനകം'
text_fieldsbookmark_border
കോട്ടയം: മലബാര്‍ സമരപോരാളികളെ സ്വാതന്ത്ര്യസമര നിഘണ്ടുവിൽനിന്ന് ഒഴിവാക്കാനുള്ള നീക്കം വേദനജനകവും മുസ്ലിം സമൂഹത്തോടുള്ള അവഹേളനവും ആണെന്ന് കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ ജില്ല പ്രസിഡന്‍റ് എം.ബി. അമീൻഷാ. രാജ്യത്തിന്‍റെ ചരിത്രത്തിലെ വിപ്ലവപോരാളികളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ആലി മുസ്ലിയാര് ഉൾപ്പെടെയുള്ള ധീര രക്തസാക്ഷികളെ ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം ഇന്ത്യയിലെ മുഴുവൻ സ്വാതന്ത്ര്യസമര ചരിത്രത്തോടുള്ള അവഹേളനമാണെന്നും സംഘ്പരിവാറിന്റെ മുസ്ലിംവിരുദ്ധതയുടെ പ്രതിഫലനവും ഹിന്ദുത്വ രാഷ്ട്രനിര്‍മിതിക്കായുള്ള അജണ്ടയുടെ ഭാഗമായി വ്യാജ ചരിത്രനിര്‍മാണത്തിന് സംഘ്പരിവാര്‍ ചരിത്രസത്യത്തെ വക്രീകരിക്കാന്‍ ശ്രമിക്കുകയാണ്. ആ ഉത്തരവാദിത്തം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐ.സി.എച്ച്.ആര്‍) ഏറ്റെടുത്തിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story