Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുഴിയിൽവീണ പശുവിനെ...

കുഴിയിൽവീണ പശുവിനെ അഗ്​നി​രക്ഷാസേന രക്ഷപ്പെടുത്തി

text_fields
bookmark_border
കോട്ടയം: മാലിന്യക്കുഴിയിൽ വീണ പശുവിനെ അഗ്​നിരക്ഷാസേന രക്ഷപ്പെടുത്തി. അകലക്കുന്നം കിഴക്കയിൽ ജോമോൻ പീറ്ററിന്‍റെ പശുവാണ് കുഴിയിൽ വീണത്. തിങ്കളാഴ്ച രാവിലെ 11ഓടെയാണ് സംഭവം. വ്യാപാരസ്ഥാപനങ്ങളിലെയും മത്സ്യങ്ങളുടെയും മാലിന്യങ്ങൾ നിക്ഷേപിക്കുന്ന കുഴിയാണിത്. കുഴിയിൽ ഏഴടിയോളം മലിനജലവും നിറഞ്ഞിരുന്നു. വിവരമറിഞ്ഞ് പാമ്പാടി അഗ്​നിരക്ഷാസേന സ്ഥലത്തെത്തി. എഫ്.ആർ.ഒ സെൻകുമാർ കുഴിയിലിറങ്ങി ഹോസ്​ ഇട്ടും കുഴിയുടെ സൈഡ് വെട്ടിയിറക്കിയും പശുവിനെ കരക്കെത്തിച്ചു. ഗ്രേഡ് എസ്.ടി.ഒ ഹക്കീം, ജയകുമാർ, സന്ദീപ്, സുൽഫി, ബിനീഷ്, ജിജി, ഹോംഗാർഡ് ബിനുകുമാർ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story