Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാർ ജലവിതരണ...

കാർ ജലവിതരണ പൈപ്പിലേക്ക് ഇടിച്ചുകയറി

text_fields
bookmark_border
വൈക്കം: കാർ നിയന്ത്രണംതെറ്റി കലുങ്കിനു സമീപത്തുകൂടി കടന്നുപോകുന്ന ജലവിതരണ പൈപ്പിലേക്ക് ഇടിച്ചുകയറി. കാർ ചളി​നിറഞ്ഞ തോട്ടിലേക്ക് വീഴാതിരുന്നതിനാൽ ആളപായമൊഴിവായി. വൈക്കം വല്ലകത്ത് ഇറോസ് എണ്ണക്കടക്ക് സമീപത്തെ കലുങ്കിനോടുചേർന്ന ജലവിതരണ പൈപ്പിലേക്ക് ഞായറാഴ്ച രാത്രി 12.15 ഓടെയാണ് കാർ ഇടിച്ചുകയറിയത്. ഉദയനാപുരം സ്വദേശി കണ്ണൻ തലയോലപ്പറമ്പിൽനിന്ന്​ വൈക്കത്തേക്ക്​ വരുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. സമീപത്ത് വാടകക്ക്​ താമസിക്കുന്ന അന്തർസംസ്ഥാന തൊഴിലാളികളും നാട്ടുകാരും ചേർന്ന് കാറിന്‍റെ ഡോർ ബലമായി തുറന്നാണ് കണ്ണനെ പുറത്തെടുത്തത്. കലുങ്കിലോ മറ്റുസ്ഥലങ്ങളിലോ ഇടിക്കാതെ യത്​ മൂലം കാർ ഓടിച്ചിരുന്ന ആൾക്ക് പരിക്കേറ്റില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. അപകടത്തെതുടർന്ന് ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളം ചോർന്നതിനാൽ ജലവിതരണ പൈപ്പിലെ വാൽവ് അധികൃതർ അടച്ചു. അഗ്നിരക്ഷസേനയുടെ സഹായത്തോടെ ജെ.സി.ബി ഉപയോഗിച്ചാണ് കാർ റോഡിലെത്തിച്ചത്. ഡി.ഐ പൈപ്പ്​​ അപകടത്തിൽ തകർന്നതിനാൽ വൈക്കം നഗരസഭ, സമീപപ്രദേശങ്ങളിൽ രണ്ടുദിവസം ജലവിതരണം മുടങ്ങും. പണി പൂർണമായി നടത്തിയശേഷം ജലവിതരണം പുനഃസ്ഥാപിക്കുമെന്ന്​ ജല അതോറിറ്റി എൻജിനീയർ അറിയിച്ചു. പടം: KTL Car വല്ലകത്ത് കലുങ്കിനോട് ചേർന്ന്​ കടന്നുപോകുന്ന ജലവിതരണ പൈപ്പിലേക്ക് നിയന്ത്രണംതെറ്റി ഇടിച്ചുകയറിയ കാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story