Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2022 5:42 AM IST Updated On
date_range 29 March 2022 5:42 AM ISTവൈക്കത്ത് പണിമുടക്ക് പൂർണം
text_fieldsbookmark_border
വൈക്കം: ദേശീയ പണിമുടക്കിൽ വൈക്കം നിശ്ചലമായി. സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങിയ എല്ലാ മേഖലയും പൂർണമായും അടഞ്ഞുകിടന്നു. സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ വൈക്കത്തും പഞ്ചായത്ത് കേന്ദ്രങ്ങളിലും നടത്തിയ പ്രകടനത്തിലും യോഗത്തിലും ആയിരക്കണക്കിന് തൊഴിലാളികൾ പങ്കെടുത്തു. വൈക്കം കച്ചേരി കവലയിൽ നടന്ന യോഗം എ.ഐ.ടി.യു.സി ജില്ല പ്രസിഡന്‍റ് ടി.എൻ. രമേശൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി ടി.ജി. ബാബു അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ഗണേശൻ, ഐ.എൻ.ടി.യു.സി നേതാവ് പി.വി. പ്രസാദ്, കെ.ടി.യു.സി (എം) നേതാവ് എബ്രഹാം പഴയകടവൻ, എ.ഐ.ബി.ഇ.എ നേതാവ് എ.സി. ജോസഫ്, എഫ്.എസ്.ഇ.ടി.ഒ നേതാവ് ടി.രാജേഷ് എന്നിവർ സംസാരിച്ചു. ഉദയനാപുരം നാനാടത്ത് നടന്ന യോഗം എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി സാബു പി. മണലൊടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കൺവീനർ പി.എസ്. മോഹനൻ അധ്യക്ഷത വഹിച്ചു. ടി.വി പുരത്ത് നടന്ന യോഗം എ.ഐ.ടി.യു.സി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം ലീനമ്മ ഉദയകുമാർ ഉദ്ഘാടനം ചെയ്തു. പടം; KTL vkm strike ദ്വിദിന ദേശീയ പണിമുടക്കിന്‍റെ ഭാഗമായി സംയുക്ത ട്രേഡ് യൂനിയന്‍റെ നേതൃത്വത്തിൽ വൈക്കം നഗരത്തിൽ നടത്തിയ പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story