Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകലക്​ടറേറ്റിൽ രണ്ട്​...

കലക്​ടറേറ്റിൽ രണ്ട്​ ജീവനക്കാർ മാത്രം

text_fields
bookmark_border
കോട്ടയം: പണിമുടക്കിൽ പൂർണമായി അടഞ്ഞ്​ കലക്​ടറേറ്റ്​. ജില്ല കലക്ടർ, എ.ഡി.എം എന്നിവരെ കൂടാതെ രണ്ട്​ ജീവനക്കാർ മാത്രമാണ്​ ജില്ല ഭരണസിരാകേന്ദ്രത്തിലെത്തിയത്​. ദുരന്തനിവാരണ വകുപ്പിലെ ജീവനക്കാരാണ്​ ഇരുവരും. മറ്റ്​ എല്ലാ സെക്ഷനി​​​ലെയും ജീവനക്കാർ പൂർണമായും വിട്ടുനിന്നു. ജീവനക്കാർ ഉണ്ടാവില്ലെന്ന്​ വ്യക്തമായിരുന്നതിനാൽ വിവിധ ആവശ്യങ്ങളുമായി ആരും എത്തിയുമില്ല. സജീവമാകാതെ കുമരകം കോട്ടയം: പണിമുടക്കിൽനിന്ന്​ ടൂറിസം മേഖലയെ ഒഴിവാക്കിയിരുന്നെങ്കിലും സജീവമാകാതെ കുമരകം. ഹൗസ്​ബോട്ട്​ തൊഴിലാളികളടക്കം പണിമുടക്കിൽനിന്ന്​ വിട്ടുനിന്നെങ്കിലും കാര്യമായി സഞ്ചാരികളെത്തിയില്ല. ​തിങ്കളാഴ്ച 15 ഹൗസ്​ ബോട്ടുകൾ മാത്രമായിരുന്നു സവാരി നടത്തിയത്​. 80ഓളം ബോട്ടാണ്​ ഇവിടെയുള്ളത്​. കുമരകത്തെ ഹോട്ടലുകളിലും നാമമമാത്രമായിരുന്നു സഞ്ചാരികൾ. പൊതുഗതാഗത സംവിധാനങ്ങൾ ഇല്ലാത്തതും പണിമുടക്കിനോടുള്ള ഭീതിയുമാണ്​ സഞ്ചാരികൾ എത്താതിരിക്കാൻ കാരണമെന്ന്​ തൊഴിലാളികൾ പറയുന്നു. ശിക്കാരികളടക്കമുള്ള മറ്റ്​ ബോട്ടുകളിലും നാമമാ​ത്രമായിരുന്നു സഞ്ചാരികൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story