Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപണിമുടക്ക്:...

പണിമുടക്ക്: ഈരാറ്റുപേട്ടയിൽ സംയുക്ത ​ട്രേഡ് യൂനിയൻ പ്രകടനം നടത്തി

text_fields
bookmark_border
പണിമുടക്ക്: ഈരാറ്റുപേട്ടയിൽ സംയുക്ത ​ട്രേഡ് യൂനിയൻ പ്രകടനം നടത്തി
cancel
ഈരാറ്റുപേട്ട: കേന്ദ്രസര്‍ക്കാറിന്‍റെ തൊഴിലാളി-കര്‍ഷക-ജനദ്രോഹ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂനിയന്‍ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്കിനോട് അനുബന്ധിച്ച് പൂഞ്ഞാർ ഏരിയയിൽ വിവിധ പഞ്ചായത്ത്​ കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗങ്ങളും നടത്തി. എല്ലാ പഞ്ചായത്ത്‌ കേന്ദ്രങ്ങളിലും സമരത്തിനോട് അനുബന്ധിച്ച് സമരപ്പന്തൽ ഒരുക്കിയിരുന്നു. വ്യാപാരസ്ഥാപനങ്ങളും പണിമുടക്കിനോട് ഐക്യദാർഢ്യം പ്രഖ്യാപ്പിച്ച്​ കടകൾ തുറക്കാതിരുന്നതിനാൽ ആശുപത്രി തുടങ്ങിയ അവശ്യ കാരണങ്ങൾക്ക് മാത്രമാണ് ജനം പുറത്തിറങ്ങിയത്. ഏരിയ കേന്ദ്രമായ ഈരാറ്റുപേട്ടയിൽ തിങ്കളാഴ്ച രാവിലെ 10 മണിയോടെ സംയുക്ത ട്രേഡ് യൂനിയന്‍റെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. ചേന്നാട് കവലയിൽനിന്ന്​ ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി മുട്ടം ജങ്​ഷനിൽ അവസാനിച്ചു. തുടർന്ന് ചേർന്ന യോഗം സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം കുര്യാക്കോസ് ജോസഫ് ഉദ്‌ഘാടനം ചെയ്തു. യോഗത്തിന് ഇ.കെ. മുജീബ് അധ്യക്ഷനായി. ഐ.എൻ.ടി.യു.സി ജില്ല വൈസ് പ്രസിഡന്‍റ്​ പി.എച്ച്​. നൗഷാദ്, എ.ഐ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ എം.ജി. ശേഖരൻ, എസ്.ടി.യു നേതാവ് എം.പി. മുഹമ്മദ് കുട്ടി, സി.ഐ.ടി.യു മുനിസിപ്പൽ സെക്രട്ടറി എം.എച്ച്​. ഷനീർ, അസീസ് പത്താഴപ്പടി, കെ.എസ്. നൗഷാദ്, അൻസാരി അമ്പഴത്തിനാൽ, സുരേഷ് ഓലിക്കൻ, കെ.എൻ. ഹുസൈൻ, നൗഫൽ ഖാൻ, പി.പി. ഹുസൈൻ, മനാഫ് എന്നിവർ സംസാരിച്ചു. ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്‍റ്​ ജോയി ജോർജ്, ഏരിയ പ്രസിഡന്‍റ്​ പി.എസ്. ശശി, ടി.എസ്. സ്നേഹധനൻ, ടി. മുരളി, വി.കെ മോഹനൻ, കെ.ഒ. ജോർജ്, അനൂപ് കെ.കുമാർ, കെ.ഒ. രഘുനാഥ്‌, സി.എം. സിറിയക്, ഐസക്, വി.എൻ. രാമചന്ദ്രൻ എന്നിവർ ഉദ്‌ഘാടനം ചെയ്തു. ഫോട്ടോ ദ്വിദിന ദേശീയ പണിമുടക്കിനോട് അനുബന്ധിച്ച് സംയുക്ത ട്രേഡ് യൂനിയ​ന്‍റെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ടയിൽ നടത്തിയ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story