Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദേശീയ പണിമുടക്ക് പൂർണം

ദേശീയ പണിമുടക്ക് പൂർണം

text_fields
bookmark_border
ദേശീയ പണിമുടക്ക് പൂർണം
cancel
വാഴൂർ: സംയുക്ത ട്രേഡ് യൂനിയൻ ആഹ്വാനം ചെയ്ത ദേശീയപണിമുടക്ക് പൊൻകുന്നം, വാഴൂർ, എലിക്കുളം, മണിമല മേഖലകളിൽ പൂർണവും സമാധാനപരവുമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സി- സ്വകാര്യബസുകളും ഓട്ടോ ടാക്സികളും സർവിസ് നടത്തിയില്ല. സർക്കാർ ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും അടഞ്ഞുകിടന്നു. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും അതാവശ്യ സർവിസുകൾക്കുള്ള വാഹനങ്ങളും മാത്രമാണ് നിരത്തിലിറക്കിയത്. പ്രധാന കേന്ദ്രങ്ങളിലെല്ലാം രാവിലെതന്നെ പണിമുടക്ക് അനുകൂലികൾ പ്രകടനവും യോഗവും നടത്തി. പല സ്ഥലങ്ങളിലും രാവിലെ മുതൽ വൈകീട്ട്​ വരെ പ്രത്യേകം തയാറാക്കിയ വേദിയിൽ യോഗങ്ങളും കലാപരിപാടികളും നടന്നു. സമരക്കാർക്ക് ചായയും ലഘുഭക്ഷണവും ഉച്ചഭക്ഷണവും തയാറാക്കിയിരുന്നു. പണിമുടക്കിനോട്​ അനുബന്ധിച്ച് പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് പിക്കറ്റ്​ ഏർപ്പെടുത്തിയിരുന്നു. പൊൻകുന്നം ടൗണിൽ പ്രകടനത്തിനുശേഷം നടന്ന സമ്മേളനം സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം അഡ്വ. ഡി. ബൈജു ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി പി.എ. മാത്യു പുന്നത്താനം അധ്യക്ഷതവഹിച്ചു. വിവിധ യൂനിയൻ നേതാക്കളായ അഡ്വ. ഗിരീഷ് എസ്.നായർ, വി.ജി. ലാൽ, എം.എ. ഷാജി പി. പ്രജിത്, അഡ്വ. അഭിലാഷ് ചന്ദ്രൻ , ജയകുമാർ കുറിഞ്ഞിയിൽ, ഷിജോ കൊട്ടാരത്തിൽ, ഐ.എസ്. രാമചന്ദ്രൻ, മുകേഷ് മുരളി, ബി. സുരേഷ്കുമാർ, കെ. സേതുനാഥ്, കെ. ബാലചന്ദ്രൻ, വി.ഡി. റെജി കുമാർ, വി.പി. രാജമ്മ തുടങ്ങിയവർ സംസാരിച്ചു. കൊടുങ്ങൂരിൽ നടന്ന സമ്മേളനം സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്‍റ്​ ഡി. സേതുലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് സണ്ണി പൂനാട്ട് അധ്യക്ഷതവഹിച്ചു. വിവിധ നേതാക്കളായ വി.പി. റെജി, അഡ്വ. ബൈജു കെ.ചെറിയാൻ, റംഷാദ് റഹ്മാൻ, മോഹൻ ചേന്ദംകുളം, വാഴൂർ സിബി, വാവച്ചൻ വാഴൂർ തുടങ്ങിയവർ സംസാരിച്ചു. KTL VZR 5 Trade Union National Strike ചിത്രവിവരണം 1 . ദേശീയ പണിമുടക്കിനോട്​ അനുബന്ധിച്ച് സംയുക്ത ട്രേഡ് യൂനിയന്‍റെ ആഭിമുഖ്യത്തിൽ പൊൻകുന്നത്ത് നടന്ന പൊതുയോഗം സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം അഡ്വ. ഡി. ബൈജു ഉദ്ഘാടനം ചെയ്യുന്നു 2. ദേശീയ പണിമുടക്കിനോട്​ അനുബന്ധിച്ച് സംയുക്ത ട്രേഡ് യൂനിയന്‍റെ ആഭിമുഖ്യത്തിൽ പൊൻകുന്നത്ത് നടന്ന പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story