Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനാടിന്‍റെ സ്വത്ത്​...

നാടിന്‍റെ സ്വത്ത്​ പിടിച്ചെടുക്കാനും ആർ.എസ്.എസിനെ വളർത്താനും ബി.ജെ.പി ശ്രമം -കെ.ജെ. തോമസ്

text_fields
bookmark_border
കാഞ്ഞിരപ്പള്ളി/മുണ്ടക്കയം: കോർപറേറ്റുകളെ ഉപയോഗിച്ച് നാടിന്‍റെ സ്വത്തുക്കൾ പിടിച്ചെടുക്കാനും ആർ.എസ്.എസിനെ വളർത്താനുമാണ് ബി.ജെ.പിയുടെ ശ്രമമെന്ന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ.ജെ. തോമസ്. പൊതുപണിമുടക്കിന്‍റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിലും മുണ്ടക്കയത്തും നടന്ന യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. നാട്ടാർക്കാകെ നല്ല അഭിപ്രായമുള്ള എൽ.ഐ.സിയെപ്പോലും കേന്ദ്രസർക്കാർ വിറ്റഴിച്ചു. ​21 പൊതുമേഖലാസ്ഥാപനങ്ങളും വിറ്റഴിച്ചു. ഏറ്റവും അവസാനം കൊച്ചി തുറമുഖവും വിൽക്കാൻ പോകുന്നു. തൊഴിലാളികളുടെനേരെ കരിനിയമങ്ങൾ ഓരോന്നായി ചാർജ് ചെയ്ത് ജോലി, വിനോദം, വിശ്രമം എന്നിവയുടെ ദിവസവും എട്ടുമണിക്കൂർ വീതമെന്ന സമയക്രമവും തെറ്റിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. തൊഴിൽനിയമങ്ങൾ ബലികഴിക്കുന്നവരെ അധികാരത്തിൽനിന്ന്​ പുറത്താക്കാൻ തൊഴിലാളികൾ ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും കെ.ജെ. തോമസ് പറഞ്ഞു. ചിത്രം: KTL Mdkym പൊതുപണിമുടക്കിന്‍റെ ഭാഗമായി മുണ്ടക്കയത്ത് നടന്ന യോഗം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ.ജെ. തോമസ് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story