Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമൂന്നാർ ഹൈഡൽ ടൂറിസം...

മൂന്നാർ ഹൈഡൽ ടൂറിസം പദ്ധതി: വിവാദ പാട്ടക്കരാർ റദ്ദാക്കിയേക്കും

text_fields
bookmark_border
തൊടുപുഴ: മൂന്നാർ ഹൈഡൽ ടൂറിസം പദ്ധതിയുടെ ഭാഗമായ ഉദ്യാനത്തിൽ നിർമാണ പ്രവർത്തനങ്ങൾക്ക്​ സി.പി.എം ഭരിക്കുന്ന മൂന്നാർ സർവിസ്​ സഹകരണ സംഘവുമായുള്ള ദീർഘകാല പാട്ടക്കരാർ റദ്ദാക്കിയേക്കും. ഉദ്യാനത്തിന്‍റെ ഒരു ഭാഗത്ത്​ നിർമാണപ്രവർത്തനങ്ങൾക്ക്​ അനുമതി ആവശ്യപ്പെട്ട്​ സഹകരണ സംഘം നൽകിയ അപേക്ഷ സർക്കാർ തള്ളിയിരുന്നു. ഇതിനു​ പിന്നാലെയാണ്​ പാട്ടക്കരാർ റദ്ദാക്കാനുള്ള നീക്കം. ഹൈഡൽ ടൂറിസത്തി​ന്​ കീഴിൽ ദേശീയപാത 85നും മുതിരപ്പുഴയാറിനും ഇടയിൽ 17.72 ഏക്കറിലാണ്​ ഹൈഡൽ ഉദ്യാനം സ്ഥിതി ചെയ്യുന്നത്​. എം.എം. മണി വൈദ്യുതി മന്ത്രിയായിരിക്കെ ഇതിന്‍റെ ഒരു ഭാഗമാണ്​ മൂന്നാർ സഹകരണ സംഘത്തിന്​ പാട്ടത്തിന്​ നൽകിയത്​. സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളുടെ ഭാഗമായി 1,04,610 ചതുരശ്രയടി വിസ്തീർണത്തിൽ കെട്ടിടങ്ങൾ നിർമിക്കാൻ സംഘം തീരുമാനിച്ചു. റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ ഇത്രയും വലിയ കെട്ടിടങ്ങൾ നിർമിക്കുന്നത്​ മുതിരപ്പുഴയാറിനും മൂന്നാർ-ചൊക്കനാട്​ റോഡിനും ദോഷം ചെയ്യുമെന്ന്​ ചൂണ്ടിക്കാട്ടി മൂന്നാറിലെ ഐ.എൻ.ടി.യു.സി നേതാവ്​ എ. രാജാറാം ഹൈകോടതിയെ സമീപിച്ചു. കോടതി നിർദേശപ്രകാരം ജില്ല കലക്ടർ ഇരുകൂട്ടരുമായും ചർച്ച നടത്തിയെങ്കിലും ധാരണയിൽ എത്താനായില്ല. തുടർന്ന്​, അഡീഷനൽ ചീഫ്​ സെക്രട്ടറി എ. ജയതിലകിന്‍റെ സാന്നിധ്യത്തിൽ ചേർന്ന യോഗം നിർമാണ അനുമതിക്കുള്ള അപേക്ഷ തള്ളുകയായിരുന്നു. നിർമാണ പ്രവർത്തനങ്ങൾക്ക്​ കർശന നിയന്ത്രണം നിലനിൽക്കുന്ന മൂന്നാറിൽ ഇത്രയും വലിയ കെട്ടിടങ്ങൾ നിർമിക്കുന്നത്​ അനുവദിക്കാനാവില്ലെന്നാണ്​ സർക്കാർ നിലപാട്​. മുതിരപ്പുഴയാറിനോട് ചേർന്ന് നിർമാണപ്രവർത്തനങ്ങൾ പാടില്ലെന്ന കോടതി വിധികളും അപേക്ഷ തള്ളാൻ കാരണമായി​. ഉദ്യാനത്തിലെ പാർക്കിന്‍റെ പണി ജില്ലയിൽ നിലനിൽക്കുന്ന നിർമാണ നിരോധന ഉത്തരവിന് വിരുദ്ധമാണെന്നതും സഹകരണ സംഘത്തിന്‍റെ നീക്കത്തിന്​ തിരിച്ചടിയായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story