Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2022 5:43 AM IST Updated On
date_range 28 March 2022 5:43 AM ISTചങ്ങനാശ്ശേരി ബോട്ട് ജെട്ടിയിലെ വാട്ടര്‍ ടാക്‌സി മാറ്റാൻ നീക്കം
text_fieldsbookmark_border
ചങ്ങനാശ്ശേരി: ബോട്ടുജെട്ടിയിലെ വാട്ടര്‍ടാക്‌സി മുഹമ്മക്ക് മാറ്റാൻ നീക്കം. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് കഴിഞ്ഞ ആഗസ്റ്റിലാണ് വാട്ടര്‍ ടാക്‌സി സർവിസിന് ചങ്ങനാശ്ശേരി ബോട്ടുജെട്ടിയിൽ തുടങ്ങിയത്. പ്രതിമാസം ഒരുലക്ഷം രൂപവരെ വരുമാനമുണ്ടായിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ നിരവധിപേർ വാട്ടര്‍ടാക്‌സി യാത്ര ആസ്വദിക്കാൻ എത്തിയിരുന്നു. എന്നാൽ, കോവിഡ് രണ്ടാം തരംഗത്തില്‍ വരുമാനത്തിൽ കുറവ് വന്നു. ഇതിനിടെയാണ് ചങ്ങനാശ്ശേരിയിൽനിന്ന് സർവിസ് മാറ്റാൻ നീക്കം. കഴിഞ്ഞദിവസം വാട്ടര്‍ ടാക്‌സി ബുക്ക് ചെയ്യാൻ എത്തിയവരോട് രണ്ടുദിവസത്തിനുള്ളില്‍ വാട്ടര്‍ ടാക്‌സി മുഹമ്മക്ക് മാറ്റുമെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. ഇതുസംബന്ധിച്ച നിർദേശം ട്രാഫിക് സൂപ്രണ്ട് കഴിഞ്ഞദിവസം ചങ്ങനാശ്ശേരി സ്റ്റേഷന് മാസ്റ്റര്‍ക്ക് നല്‍കിയതായാണ് വിവരം. വാട്ടര്‍ടാക്‌സി ആരംഭിച്ചതോടെ ചങ്ങനാശ്ശേരി ബോട്ടുജെട്ടി സജീവമായിരുന്നു. ഇത് നിലച്ചാൽ ജെട്ടിയുടെ പ്രവർത്തനത്തെ ബാധിക്കും. നിലവിൽ ഒരു ബോട്ട് സാധാരണ ബോട്ട് സർവിസ് മാത്രമാണ് ജെട്ടിയിൽനിന്നുള്ളത്. നേരത്തേ രണ്ടു ബോട്ടുകളായിരുന്നു സര്‍വിസ് നടത്തിയിരുന്നത്. 2020 അവസാനത്തോടെ അപകടത്തെ തുടര്‍ന്നാണ് ഒന്നിന്‍റെ സര്‍വിസ് നിലച്ചത്. ഇത് അറ്റകുറ്റപ്പണിക്കായി ആലപ്പുഴ ഡോക്ക് യാര്‍ഡിലേക്ക് മാറ്റി. നിലവില്‍ ആലപ്പുഴയില്‍നിന്ന് രാവിലെ 7.30ന് ചങ്ങനാശ്ശേരിയിലെത്തുന്ന ബോട്ട് 7.45ന് കാവാലത്തിന് പുറപ്പെടും. ഇവിടെനിന്ന് 12.30ന് ചങ്ങനാശ്ശേരി ബോട്ട്ജെട്ടിയിലെത്തുന്ന ബോട്ട് ആലപ്പുഴക്ക് പുറപ്പടും. നേരത്തേ രണ്ടുബോട്ട് സര്‍വിസുകള്‍ ഉള്ളപ്പോള്‍ ചങ്ങനാശ്ശേരിയില്‍നിന്ന് 9.15ന് ആലപ്പുഴക്കും തിരികെ ഒന്നിന് ചങ്ങനാശ്ശേരിക്കും സര്‍വിസ് നടത്തിയിരുന്നു. ഈ സര്‍വിസാണ് നിലച്ചത്. ഇത് കുട്ടനാടൻ മേഖലയിലേക്കുള്ള യാത്രക്കാർക്ക് ദുരിതമാണ് സമ്മാനിക്കുന്നത്. ചങ്ങനാശ്ശേരി മാർക്കറ്റിലെത്താൻ പലരും ബോട്ടുകളെ ആശ്രയിക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു. രണ്ട് ബോട്ടുകള്‍ സര്‍വിസ് നടത്തിയിരുന്നപ്പോള്‍ ശരാശരി 5000 രൂപ ദിവസവരുമാനം ലഭിച്ചിരുന്നു. ഇപ്പോള്‍ ഉള്ള ഒരു ബോട്ട് സര്‍വിസ് നടത്തുന്നുണ്ടെങ്കിലും 2000 രൂപ വരുമാനമേ ഇതില്‍നിന്ന് ലഭിക്കുന്നുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്. മറ്റ് ജില്ലകളില്‍നിന്ന് ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയിലെത്തി ജോലി ചെയ്യുന്ന ജീവനക്കാരും ഒരു ബോട്ട് സര്‍വിസ് നിലച്ചിതിനാല്‍ ദുരിതത്തിലാണ്. മറ്റ് സ്ഥലങ്ങളിലേക്ക് ഇവരെ ഡ്യൂട്ടിക്ക് അയക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. 24 ജീവനക്കാരാണ് ബോട്ട് ജെട്ടിയില്‍ ഉണ്ടായിരുന്നത്. KTL CHR 2 water Taxi ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയിലെ വാട്ടര്‍ ടാക്‌സി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
