Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2022 5:40 AM IST Updated On
date_range 28 March 2022 5:40 AM ISTമുഖ്യമന്ത്രിയുടെ പുരസ്കാരം നേടിയ ദർശനക്ക് അനുമോദനം
text_fieldsbookmark_border
പൊൻകുന്നം: 2020-21 അധ്യയനവർഷത്തിൽ മുഖ്യമന്ത്രിയുടെ സ്റ്റുഡന്‍റ്സ് എക്സലൻസ് പുരസ്കാരം നേടിയ ദർശന ദിനേശിനെ ഡി.വൈ.എഫ്.ഐ അനുമോദിച്ചു. കേരളത്തിലെ വിവിധ യൂനിവേഴ്സിറ്റികളിൽ മികച്ച 1000 വിദ്യാർഥികൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ സ്റ്റുഡന്‍റ്സ് എക്സലൻസ് അവാർഡാണ് ദർശനക്ക് ലഭിച്ചത്. ചിറക്കടവ് കിഴക്കുംഭാഗം മുട്ടത്ത് ദിനേശിന്‍റെയും സുനിയുടെയും മകളാണ്. ഒരുലക്ഷം രൂപയും ബഹുമതി പത്രവുമാണ് പുരസ്കാരം. സി.പി.എം പൊൻകുന്നം ലോക്കൽ സെക്രട്ടറി കെ. സേതുനാഥ് ദർശനക്ക് ഉപഹാരം നൽകി. വാർഡ് അംഗം കെ.ജി. രാജേഷ്, ഡി.വൈ.എഫ്.ഐ പൊൻകുന്നം മേഖല സെക്രട്ടറി പി.എസ്. ശ്രീജിത്, പ്രസിഡന്‍റ് ശരൺ ചന്ദ്രൻ, സെക്രട്ടേറിയറ്റ് അംഗം എ.ആർ. രോഹിത്, താവൂർ യൂനിറ്റ് സെക്രട്ടറി അനന്ദു പ്രസാദ്, പ്രസിഡന്‍റ് എസ്. സുധിഷ് എന്നിവർ സംസാരിച്ചു. KTL VZR 5 Anumodanam ചിത്രവിവരണം മുഖ്യമന്ത്രിയുടെ സ്റ്റുഡന്‍റ്സ് എക്സലൻസ് പുരസ്കാരം നേടിയ ദർശനക്ക് സി.പി.എം പൊൻകുന്നം ലോക്കൽ സെക്രട്ടറി കെ. സേതുനാഥ് ഉപഹാരം കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
