Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightക്ഷേത്ര പുനർനിർമാണം...

ക്ഷേത്ര പുനർനിർമാണം പൂർത്തിയാകുന്നു

text_fields
bookmark_border
ക്ഷേത്ര പുനർനിർമാണം പൂർത്തിയാകുന്നു
cancel
ചേനപ്പാടി: പ്രളയത്തിൽ തകർന്ന കുറ്റിക്കാട്ടുകാവ് ദേവീക്ഷേത്രത്തിന്‍റെ പുനർനിർമാണം പൂർത്തിയാകുന്നു. മണിമലയാറിന്‍റെ തീരത്തുള്ള ക്ഷേത്രം പ്രളയത്തിൽ പൂർണമായും മുങ്ങിയിരുന്നു. നടപ്പന്തൽ, തിടപ്പള്ളി എന്നിവ പൂർണമായി തകരുകയും ശ്രീകോവിൽ, ചുറ്റുമതിൽ എന്നിവക്ക്​ കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. തന്ത്രി പുന്നശ്ശേരിയില്ലം വിനോദ് എൻ.നമ്പൂതിരിയുടെ നിർദേശാനുസരണമാണ് നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു. ശുദ്ധിക്രിയ, കലശം, സർപ്പമൂട്ട് എന്നിവ ഏപ്രിൽ 10ന് നടത്തും. KTL VZR 3 Chenapady Temple ചിത്രവിവരണം പുനർനിർമാണം പൂർത്തിയാകുന്ന ചേനപ്പാടി കുറ്റിക്കാട്ടുകാവ് ക്ഷേത്രം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story