Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഹിജാബ്...

ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധ റാലി

text_fields
bookmark_border
ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധ റാലി
cancel
ഈരാറ്റുപേട്ട: കർണാടക ഹൈകോടതിയുടെ ഹിജാബ് നിരോധന വിധിക്കെതിരെ ഈരാറ്റുപേട്ട വുമൺസ് കലക്ടിവ് ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ പ്രതിഷേധ റാലിയും ധർണയും സംഘടിപ്പിച്ചു. ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൻ സുഹ്‌റ അബ്‌ദുൽഖാദർ ഉദ്​ഘാടനം ചെയ്തു. ഹിജാബ് ഭരണഘടന അനുവദിക്കുന്ന മൗലികാവകാശമാണെന്നും ഭരണഘടനയെ വെല്ലുവിളിക്കാൻ കോടതിക്ക് അവകാശമില്ലെന്നും അവർ പറഞ്ഞു. വുമൺസ് കലക്ടിവ് പ്രസിഡന്‍റ്​ സോഫി റസാഖ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ നസീമ സുബൈർ, സഹല ഫിർദൗസ്, ശഹബാനത്ത് ​(വനിത ലീഗ്​), റസിയ ഷഹീർ (വുമൺസ് ഇന്ത്യ മൂവ്മെന്‍റ്​), നക്സി സുനീർ (എം.ജി.എം), പി.എ. ഫൗസിന (വഹദത്തെ ഇസ്​ലാമി), ഐഷ സന (ജി.ഐ.ഒ), ബുഷ്‌റ നൗഫൽ (പി.ഡി.പി) എന്നിവർ സംസാരിച്ചു. പടം ഹിജാബ് നിരോധന നിയമത്തിനെതിരെ വുമൺസ് കലക്ടിവ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ നടത്തിയ പ്രതിഷേധ റാലി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story