Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസിൽവർ ലൈൻ: സാമൂഹികാഘാത...

സിൽവർ ലൈൻ: സാമൂഹികാഘാത പഠനം ബഫർസോണിലും

text_fields
bookmark_border
കോട്ടയം: സിൽവർ ലൈൻ പാതക്കായി നടത്തുന്ന സാമൂഹികാഘാത പഠനം ബഫർസോണിലും. അലൈൻമെന്‍റ്​ കടന്നുപോകുന്ന പാതയിലെ വീടുകൾ മാത്രമല്ല, ഇരുവശത്തുമുള്ള കുടുംബങ്ങ​ളെകൂടി ഉൾപ്പെടുത്തിയാണ് ആദ്യം മുതൽ സർവേ പുരോഗമിക്കുന്നത്​. കേരള വളന്‍ററി ഹെൽത്ത്​ സർവിസസ്​ (കെ.വി.എച്ച്​.എസ്​) തയാറാക്കിയ ചോദ്യാവലിയിലാണ്​ അലൈൻമെന്‍റിനകത്തും പുറത്തും ഉള്ളവർക്ക്​ പ്രത്യേക വിഭാഗം ഉൾപ്പെടുത്തിയത്​​. പാതയുടെ ഇരുവശത്തും 10 മീറ്ററാണ്​ ബഫർസോൺ. ബഫർസോണിലെ സ്ഥലങ്ങൾ ​കെ-റെയിൽ ഏറ്റെടുക്കുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്യുന്നില്ല. ബഫർസോൺ എന്ന്​ ചോദ്യാവലിയിൽ ഉപയോഗിക്കുന്നില്ലെങ്കിലും പാതയുടെ ഇരുവശത്തുമുള്ള പ്രദേശങ്ങൾകൂടി കെ.വി.എച്ച്​.എസിന്‍റെ പഠനത്തിന്‍റെ പരിധിയിൽ വരുന്നുണ്ട്​. അലൈൻമെന്‍റിൽ ഉള്ളവരെ മാത്രമല്ല, അതിനു പുറത്തുള്ളവരെയും പാത വരുന്നത്​ ബാധിക്കാം. അതുകൊണ്ടാണ്​​ അവരെകൂടി കേൾക്കുന്നതെന്ന് കെ.വി.എച്ച്​.എസ്​ എക്സിക്യൂട്ടിവ്​ ഓഫിസർ സാജു വി. ഇട്ടി പറഞ്ഞു. ബഫർസോൺ ഇല്ലെന്ന്​ മന്ത്രി സജി ചെറിയാൻ പറയുമ്പോഴും സംസ്ഥാനത്ത്​ ബഫർസോൺ അടക്കമുള്ളിടത്ത്​ സാമൂഹികാഘാത പഠനം പുരോഗമിക്കുന്നുണ്ടായിരുന്നു. നിലവിലെ അലൈൻമെന്‍റിലൂടെ ഓരോ 100 മീറ്ററിലുമാണ്​ കല്ലുകൾ സ്ഥാപിക്കുന്നത്​. ആദ്യത്തെ 100 മീറ്ററിൽ ഇടത്തും വലത്തുമായി രണ്ട്​ കല്ലിടും. അടുത്ത 100 മീറ്ററിൽ മധ്യത്തിൽ ഒരുകല്ല് വീതം ഇടും. രണ്ടുകല്ലിന്‍റെയും വീതി പല രീതിയിലാണ്​. പാലം വരുന്നിടത്ത്​ 15 മീറ്റർ, വയഡക്ട്​ വരുന്നിടത്ത്​ 20 മീറ്റർ, കട്ട്​ ആൻഡ്​ കവർ വരുന്നിടത്ത്​ 25 മീറ്റർ. പലയിടത്തും പ്രതിഷേധം മൂലം കല്ലിടൽ വൈകുന്നതിനാൽ സാമൂഹികാഘാത പഠനം പൂർത്തിയാക്കാൻ സമയം നീട്ടി ചോദിക്കാനൊരുങ്ങുകയാണ്​ കെ.വി.എച്ച്​.എസ്​. കാസർകോട്​​, കണ്ണൂർ, തൃശൂർ, ​കൊല്ലം, തിരുവനന്തപുരം എന്നീ അഞ്ചുജില്ലയിലാണ്​ കെ.വി.എച്ച്​.എസ് സാമൂഹികാഘാത പഠനം നടത്തുന്നത്​. ഏപ്രിൽ 10 വരെയായിരുന്നു കാലാവധി. കാസർകോട്​​ 51 കി.മീറ്ററിലാണ്​ പഠനം നടത്തേണ്ടത്​. ഇതിൽ 41 കി.മീറ്ററിൽ പൂർത്തിയായി. കണ്ണൂരിൽ 61കി.മീറ്ററിൽ 30 കി.മീറ്ററും കൊല്ലത്ത്​ 41ൽ 13 കി.മീറ്ററും പൂർത്തിയാക്കാനായി. തിരുവനന്തപുരത്ത്​ 42ൽ നാലു കി.മീറ്റർ മാത്രം പൂർത്തിയായപ്പോൾ തൃശൂരിൽ സർവേ തുടങ്ങിയിട്ടില്ല. 60 കി.മീറ്ററിലാണ്​ തൃശൂരിൽ പഠനം നടത്തേണ്ടത്​. 24 വില്ലേജാണ്​ പഠനപരിധിയിൽ വരുന്നത്​. ഇവിടെ കല്ലിടൽ തുടങ്ങിയിട്ടേയുള്ളൂ. അതേസമയം, ജനകീയപ്രതിഷേധം മൂലം സാമൂഹികാഘാത പഠനത്തിന്​ തടസ്സം നേരിട്ടിട്ടില്ലെന്ന്​ സാജു വി. ഇട്ടി വ്യക്തമാക്കി. സർവേയുമായി ഭൂരിഭാഗം ജനങ്ങളും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷീബ ഷണ്മുഖൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story