Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2022 5:32 AM IST Updated On
date_range 28 March 2022 5:32 AM ISTമൂലമറ്റം വെടിവെപ്പ്: തോക്ക് കമ്പനി നിർമിതം; ലൈസൻസില്ല
text_fieldsbookmark_border
മൂലമറ്റം: ബസ് കണ്ടക്ടറെ വെടിവെച്ചുകൊന്ന സംഭവത്തിൽ പിടികൂടിയ തോക്ക് കമ്പനി നിർമിതമാണെങ്കിലും ലൈസൻസില്ലാത്തതെന്ന് പൊലീസ്. വിദഗ്ധ സംഘം നടത്തിയ പരിശോധനയിലാണ് തോക്ക് കമ്പനി നിർമിതമാണെന്ന് കണ്ടെത്തിയത്. ഇത് താൻ 2014ൽ കരിങ്കുന്നം പ്ലാന്റേഷനിലുള്ള ഇരുമ്പ് പണിക്കാരന്‍റെ കൈയിൽനിന്ന് ഒരു ലക്ഷം രൂപക്ക് വാങ്ങിയതാണെന്ന് പ്രതി ഫിലിപ്പ് മാർട്ടിൻ പൊലീസിന് മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ കരിങ്കുന്നത്ത് എത്തിയ പൊലീസിന് ഇരുമ്പ് പണിക്കാരൻ മരിച്ചുപോയെന്ന വിവരമാണ് ലഭിച്ചത്. ഒരേസമയം രണ്ടുതിര നിറക്കാവുന്ന ഡബിൾ ബാരൽ തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. ഇയാൾക്ക് തോക്കിൽ നിറക്കാനുള്ള തിരകൾ എവിടെനിന്ന് ലഭിച്ചു എന്നതടക്കം കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഇതേക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരുകയാണ്. മുട്ടത്തുവെച്ച് ഫിലിപ്പിനെ കസ്റ്റഡിയിലെടുക്കുമ്പോൾ തോക്കിനുള്ളിൽ ലോഡ് ചെയ്ത നിലയിൽ രണ്ട് തിരയും വാഹനത്തിൽനിന്ന് ഒരു തിരയും കണ്ടെടുത്തിരുന്നു. ഒരു തിര അറക്കുളത്തുള്ള ഹോട്ടലിന് നേരെയും മറ്റൊന്ന് എ.കെ.ജി കവലയിൽ വെച്ചും പൊട്ടിച്ചു. നിറയൊഴിക്കുമ്പോൾ ചിതറിത്തെറിക്കുന്ന തരത്തിലുള്ള തിരയാണ് ഈ തോക്കിൽ ഉപയോഗിക്കുന്നത്. ആളുകൾ കൂടി നിൽക്കുന്ന സ്ഥലത്തുവെച്ച് വെടിവെച്ചാൽ കൂടുതൽ അപകടങ്ങൾക്ക് സാധ്യതയുണ്ട്. നായാട്ടിനായിട്ടാണ് ഈ തോക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. TDG100 theliveduppu പ്രതി ഫിലിപ്പ് മാർട്ടിനെ സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story