Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅടിസ്ഥാന വികസനത്തിന്...

അടിസ്ഥാന വികസനത്തിന് മുൻതൂക്കം നൽകി കറുകച്ചാൽ

text_fields
bookmark_border
കറുകച്ചാൽ: സമ്പൂർണ കുടിവെള്ള വിതരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവക്ക്​ മുൻതൂക്കം നൽകി പഞ്ചായത്ത് ബജറ്റ്. 42.60 കോടി രൂപ വരവും 42.42 കോടി രൂപ ചെലവും 18.16 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്‍റ്​ സജി നീലത്തുംമുക്കിൽ അവതരിപ്പിച്ചത്. പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം എത്തിക്കുന്നതിന്​ മേജർ കുടിവെള്ള പദ്ധതി ആരംഭിക്കും. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം, ടാക്‌സി സ്റ്റാൻഡ് ഏറ്റെടുക്കൽ, പട്ടികജാതി-പട്ടികവർഗ ക്ഷേമ പദ്ധതികൾ. ഭിന്നശേഷിക്കാർ, വയോജനങ്ങൾ, വിദ്യാർഥികൾ എന്നിവരുടെ ക്ഷേമത്തിനായും പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ട്. ഉൽപാദന മേഖലയിൽ 47 ലക്ഷം രൂപയും 2.19 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്‍റ്​ ശ്രീജിഷ കിരൺ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story