Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസഹകരണ രജിസ്​ട്രാർക്ക്...

സഹകരണ രജിസ്​ട്രാർക്ക് എതിരെ കോടതിയലക്ഷ്യ നടപടി

text_fields
bookmark_border
കോട്ടയം: സഹകരണ വകുപ്പിൽ ജീവനക്കാരുടെ സ്ഥലംമാറ്റ നിയമനം സംബന്ധിച്ച ഉത്തരവ്​ പാലിക്കാത്തതിനെത്തുടർന്ന്​ . സ്ഥലംമാറ്റം സംബന്ധിച്ച്​ 2017ലെ സർക്കാർ ഉത്തരവിലെ മാർഗനിർദേശങ്ങൾ പാലിക്കാതിരിക്കുകയും ജീവനക്കാരുടെ ഇലക്​ട്രോണിക് ഡേറ്റാബേസ്​ തയാറാക്കി ഓൺലൈൻ സമ്പ്രദായത്തിലൂടെ സ്ഥലംമാറ്റ നിയമനങ്ങൾ നടത്താതിരിക്കുകയും ചെയ്തത്​ സംബന്ധിച്ച് സംസ്ഥാന കോഓപറേറ്റിവ് ഇൻസ്പെക്ടേഴ്സ് ആന്‍ഡ്​ ഓഡിറ്റേഴ്സ് അസോസിയേഷൻ സമർപ്പിച്ച നിവേദനം മൂന്ന് മാസത്തിനുള്ളിൽ തീർപ്പാക്കുന്നതിന്​ കേരള അഡ്മിനിസ്ട്രേറ്റ് ട്രൈബ്യൂണൽ 2021 ജൂലൈ 16ന്​ ഉത്തരവിട്ടിരുന്നു. ഇത്​ പാലിക്കാൻ സഹകരണ രജിസ്ട്രാർ തയാറായില്ല. തുടർന്ന്, സംഘടന അഡ്മിനിസ്ട്രേറ്റ് ട്രൈബ്യൂണലിൽ കോടതിയലക്ഷ്യ ഹരജി നൽകി. സംസ്ഥാന സഹകരണ രജിസ്ട്രാർ പി.ബി. നൂഹ്, രജിസ്ട്രാറുടെ ചുമതലയിലായിരുന്ന അഡീഷനൽ രജിസ്ട്രാർ എം. ബിനോയി കുമാർ എന്നിവർ അടുത്തമാസം നാലിന്​ തിരുവനന്തപുരത്തെ കേരള അഡ്മിനിസ്ട്രേറ്റ് ട്രൈബ്യൂണലിന്‍റെ പ്രിൻസിപ്പൽ ബെഞ്ച് മുമ്പാകെ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന്​ ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം അധ്യക്ഷനായും രജേഷ് ദിവാൻ അംഗവുമായുള്ള ബെഞ്ച് ഉത്തരവിട്ടു. സംസ്ഥാന ജീവനക്കാരുടെ സ്ഥലംമാറ്റ നിയമനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകി 2017 ഫെബ്രുവരിയിൽ പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് എല്ലാ വകുപ്പിലും ഉടൻ നടപ്പാക്കണമെന്ന് നിർദേശിച്ച്​ അഞ്ച് വർഷം കഴിഞ്ഞു. എന്നാൽ, സംസ്ഥാനത്തെ ഭൂരിപക്ഷം വകുപ്പുകളിലും ഈ ഉത്തരവ് നടപ്പാക്കിയിട്ടില്ല. ഹരജിക്കാർക്കുവേണ്ടി അഡ്വ. ടി.പി. അബ്ദുൽ ഹമീദ് ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story