Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:41 AM IST Updated On
date_range 26 March 2022 5:41 AM ISTനിരോധിത പുകയില വിൽപന നടത്തിയ യുവാവ് പിടിയിൽ
text_fieldsbookmark_border
വൈക്കം: സൈക്കിളിൽ കറങ്ങിനടന്ന് നിരോധിത പുകയില വിൽപന നടത്തിയ യുവാവിനെ വൈക്കം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഉദയനാപുരം നക്കംതുരുത്ത് കുന്നുംപുറത്ത് അൻസാറിനെയാണ് (24)കസ്റ്റഡിയിലെടുത്തത്. വിദ്യാർഥികൾ, ലോറി ഡ്രൈവർമാർ എന്നിവർക്കിടയിലാണ് ലഹരിവസ്തുവിൽപന വ്യാപകമായി നടത്തിവന്നിരുന്നത്. വൈക്കം പൊലീസ് ഇൻസ്പെക്ടർ കൃഷ്ണൻ പോറ്റിക്ക് ലഭിച്ച സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ എസ്.ഐമാരായ അബ്ദുസ്സമദ്, കെ. നാസർ, സിവിൽ പൊലീസ് ഓഫിസർ ജാക്സൺ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഹാൻസ് കച്ചവടം വൈക്കം താലൂക്കിൽ വ്യാപകമാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഏഴുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. KTL Ansar അൻസാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story