Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാർപ്പിട പദ്ധതിക്കും...

പാർപ്പിട പദ്ധതിക്കും കൃഷിക്കും മുൻഗണന നൽകി ഈരാറ്റുപേട്ട ബ്ലോക്ക്

text_fields
bookmark_border
ഈരാറ്റുപേട്ട: ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്‍റ്​ കുര്യൻ തോമസ് നെല്ലിവേലില്‍ അവതരിപ്പിച്ചു. 27 കോടി വരവും ഏഴ്​ ലക്ഷം രൂപ മിച്ചവുമുള്ള ബജറ്റാണ് അവതിരിപ്പിച്ചത്. പ്രസിഡന്‍റ്​ ഓമന ഗോപാലൻ അധ്യക്ഷതവഹിച്ചു. പാർപ്പിട നിർമാണമേഖലക്ക് മുൻഗണന നൽകുന്ന ബജറ്റില്‍ ഭവനനിർമാണത്തിനും വീട് മെയിന്‍റനൻസിനും ഭിന്നശേഷിക്കാരായ കുടുംബാംഗങ്ങള്‍ ഉള്ള വീടിനോട് ചേർന്ന മുറി പണിയുന്നതിനുമായി 2.30 കോടി നീക്കിവെച്ചു. 24.5 ലക്ഷം വനിത ഘടക പദ്ധതിക്കും 24.5 ലക്ഷം രൂപ മാലിന്യ സംസ്കരണത്തിനും 12.19 ലക്ഷം രൂപ ഭിന്നശേഷിക്കാര്‍, കുട്ടികള്‍ എന്നിവർക്കും 12.19 ലക്ഷം രൂപ പാലിയേറ്റിവ് കെയറിനും മാറ്റിവെച്ചു. സ്വയംസഹായ സംഘങ്ങൾക്ക് സംരംഭങ്ങള്‍‍ ആരംഭിക്കുന്നതിനായി 11ലക്ഷം രൂപ വകയിരുത്തി. കാർഷികമേഖലയുടെ ഉന്നമനത്തിന് ക്ഷീരകർഷകർക്ക് സബ്സിഡി നൽകാന്‍ 10 ലക്ഷം രൂപയും കർഷകർക്ക് അധിക കൂലിച്ചെലവ് നൽകാൻ എട്ടുലക്ഷം രൂപയും തെങ്ങ് കൃഷി പ്രോത്സാഹിപ്പിക്കുവാന്‍ ആറുലക്ഷം രൂപയും കാർഷികമേള സംഘടിപ്പിക്കുവാന്‍ 2.5 ലക്ഷം രൂപയും വകയിരുത്തി. ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം വാങ്ങി നൽകാന്‍ എട്ടുലക്ഷം രൂപയും ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്കോളർഷിപ്പിനായി 12 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി 17.93 കോടിയും ബജറ്റില്‍ ഉൾപ്പെടുത്തി. ജലസേചന പദ്ധതികൾക്ക് 27.35 ലക്ഷം രൂപയും കുടിവെള്ള പദ്ധതികൾക്ക് 64.16 ലക്ഷം രൂപയും റോഡ് നിർമാണത്തിന് 1.6 കോടിയും മാറ്റിവെച്ചു. ഘടകസ്ഥാപനങ്ങളുടെ മെയിന്‍റനൻസിന് 52 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story