Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'ജീവിക്കാനുള്ള...

'ജീവിക്കാനുള്ള അവകാശത്തെ തകര്‍ക്കുന്നതാകരുത് വികസനം'

text_fields
bookmark_border
കോട്ടയം: നാടിന്‍റെ വികസനം മനുഷ്യന്‍റെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതും പാരിസ്ഥിതികനാശം ഉണ്ടാക്കുന്നതുമാകരുതെന്ന് സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍. കെ-റെയില്‍ പോലെയുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിനുമുമ്പ് ആളുകളുടെ ആശങ്കകള്‍ പരിഹരിക്കുകയും വീടും സ്ഥലവും നഷ്ടമാകുന്നവര്‍ക്ക് അര്‍ഹമായ പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് മഹായിടവകയുടെ പ്രത്യേക കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത്​ ബിഷപ് പറഞ്ഞു. ഏകദിന കൗണ്‍സില്‍ സമ്മേളനത്തില്‍ അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള ബജറ്റ് പാസാക്കി. സാമൂഹികക്ഷേമത്തിനും സഭയുടെ സര്‍വതോന്മുഖമായ വളര്‍ച്ചക്കുമാണ് ബജറ്റ് ലക്ഷ്യംവെക്കുന്നതെന്ന് ട്രഷറര്‍ റവ. ഡോ. ഷാജന്‍ എ. ഇടിക്കുള പറഞ്ഞു. വൈദിക സെക്രട്ടറി റവ. നെല്‍സണ്‍ ചാക്കോ, അല്‍മായ സെക്രട്ടറി ജേക്കബ് ഫിലിപ് കല്ലുമല, രജിസ്ട്രാര്‍ ഫിലിപ് എം. വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story