Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപൊതുജനങ്ങളെ വലച്ച്...

പൊതുജനങ്ങളെ വലച്ച് സ്വകാര്യബസ് സമരം

text_fields
bookmark_border
ചങ്ങനാശ്ശേരി: പൊതുജനങ്ങളെ വലച്ച് സ്വകാര്യ ബസ് സമരം. പരീക്ഷക്കാലം ആയതിനാല്‍ വിദ്യാർഥികളാണ് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിച്ചത്. ചങ്ങനാശ്ശേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്ന്​ 45 സര്‍വിസുകളാണ് വ്യാഴാഴ്ച നടത്തിയത്. വൈകീട്ട് രണ്ട് സര്‍വിസുകള്‍ അധികം നടത്തി. കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തില്‍ വ്യാഴാഴ്ച വര്‍ധനവുണ്ടായിട്ടുണ്ട്. സ്വകാര്യ ബസുകളെ മാത്രം ആശ്രയിക്കുന്ന ചങ്ങനാശ്ശേരിയുടെ കിഴക്കന്‍ മേഖലയിലേക്കും കൂടുതല്‍ സര്‍വിസ് നടത്തി. ചങ്ങനാശ്ശേരി ഡിപ്പോയില്‍ വ്യാഴാഴ്ച നല്ല തിരക്ക് അനുഭവപ്പെട്ടു. സ്വകാര്യ ചെറുവാഹനങ്ങളെയും ആളുകള്‍ യാത്രക്കായി ആശ്രയിച്ചു. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടേയും കോലം കത്തിച്ചു കോട്ടയം: പാർലമൻെറ്​ മന്ദിരത്തിന് മുന്നിൽ യു.ഡി.എഫ് എം.പിമാർ നടത്തിയ കെ-റെയിൽ വരുദ്ധ പ്രക്ഷോഭത്തിനെതിരെ ഡൽഹി പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ പ്രകടനവും പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കോലം കത്തിക്കലും നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. കുഞ്ഞ് ഇല്ലംപള്ളി, എസ്. രാജീവ്, ചിന്തു കുര്യൻ, ജോൺ ചാണ്ടി, റൂബി ചാക്കോ, ലിബിൻ ഐസക്, അനൂപ്, റാഷ്​മോൻ മുതലായവർ സംസാരിച്ചു. KTL DCC- ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കോലം കത്തിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story