Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകഞ്ചാവുമായി യുവാവ്...

കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
കോട്ടയം: വിൽപനക്ക്​ വീട്ടിൽ സൂക്ഷിച്ച ഒന്നരക്കിലോ . മാണിക്കുന്നം ഭാഗത്ത് താമസിക്കുന്ന സലാഹുദ്ദീനാണ് (27) പിടിയിലായത്​. ജില്ല പൊലീസ് മേധാവി ഡി. ശിൽപക്ക്​ ലഭിച്ച വിവരത്തെതുടർന്ന് വെസ്റ്റ് പൊലീസാണ്​ ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പുലർച്ച ഇയാളുടെ വീട്ടിലെത്തിയ പൊലീസ് സംഘം പരിശോധനക്കൊടുവിൽ വീട്ടിൽനിന്ന്​ ഒന്നര കിലോ കഞ്ചാവ്​ കണ്ടെടുത്തു. തുടർന്ന്​ പ്രതിയെ പൊലീസ്​ കസ്റ്റഡിയിലെടുത്തു. നിരവധി കഞ്ചാവ് കേസിലെ പ്രതിയായ ഇയാളെ പൊലീസ് സംഘം നിരീക്ഷിച്ചുവരുകയായിരുന്നു. ഉത്സവത്തിരക്കിനിടയിൽ വിൽപന നടത്താൻ സലാഹുദ്ദീൻ ആന്ധ്രയിൽനിന്നാണ് കഞ്ചാവ് വാങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. KTL Salahudheen സലാഹുദ്ദീൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story