Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആണ്‍കുട്ടിയെ ശല്യം...

ആണ്‍കുട്ടിയെ ശല്യം ചെയ്തയാള്‍ പിടിയിൽ

text_fields
bookmark_border
ആണ്‍കുട്ടിയെ ശല്യം ചെയ്തയാള്‍ പിടിയിൽ
cancel
പാലാ: ആണ്ടൂര്‍ കവല ഇല്ലിക്കല്‍ താഴെ റോഡില്‍ കുരുവിനാല്‍കുന്നേല്‍ പള്ളിക്ക് സമീപം റോഡില്‍ സ്‌കൂള്‍ വിട്ട് നടന്നുപോയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ശല്യപ്പെടുത്തുകയും മോശമായി പെരുമാറാന്‍ ശ്രമിക്കുകയും ചെയ്ത മധ്യവയസ്‌കന്‍ പിടിയില്‍. ലോട്ടറി കച്ചവടക്കാരനായ ഇടുക്കി തൊടുപുഴ കോലാനി പഞ്ചവടിപ്പാലം പാറയില്‍ വീട്ടില്‍ ശ്രീനിവാസനാണ്​ (57) പൊലീസ് പിടിയിലായത്. ഇയാള്‍ക്കെതിരെ കുട്ടിയുടെ പിതാവ് കിടങ്ങൂര്‍ സ്​റ്റേഷനിൽ പരാതി നല്‍കിയിരുന്നു. എസ്.എച്ച്.ഒ കെ.ആര്‍. ബിജുവിന്റെ നേതൃത്വത്തില്‍ എസ്‌.ഐ​ കുര്യന്‍ മാത്യു, എ.എസ്‌.ഐ മഹേഷ് കൃഷ്ണന്‍, എ.എസ്‌.ഐ ജയചന്ദ്രന്‍ എസ്.സി.പി.ഒ കെ.ജി. ഷീജ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story