Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപള്ളിക്കത്തോട് മികച്ച...

പള്ളിക്കത്തോട് മികച്ച രണ്ടാമത്തെ ജൈവകാർഷിക പഞ്ചായത്ത്​

text_fields
bookmark_border
കോട്ടയം: കൃഷി വകുപ്പിന്റെ ജൈവ കാർഷിക മണ്ഡലം അവാർഡ് നിർണയത്തിൽ ജില്ലയിലെ രണ്ടാമത്തെ മികച്ച ജൈവ കാർഷിക പഞ്ചായത്തായി പള്ളിക്കത്തോട് തെരഞ്ഞെടുക്കപ്പെട്ടു. ജൈവകൃഷി വികസനത്തിനായി നടപ്പാക്കിയ പദ്ധതികൾ, കൈവരിച്ച നേട്ടങ്ങൾ, ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ, ഉൽപാദന മേഖലക്ക്​ നീക്കിവെച്ച പദ്ധതി വിഹിതം, ജൈവ ഉൽപാദന ഉപാധികളുടെയും ജൈവവളങ്ങളുടെയും വിതരണം, ജൈവ കൃഷി സെമിനാറുകൾ, പരിശീലനങ്ങൾ, തേനീച്ച വളർത്തൽ പ്രോത്സാഹന പദ്ധതികൾ എന്നിവ പരിഗണിച്ചാണ് അവാർഡ്. പ്രവീൺ ജോണാണ് കൃഷി ഓഫിസർ. ആറു ലക്ഷം രൂപയാണ് കാർഷിക പദ്ധതികൾക്കായി ഈ വർഷം പഞ്ചായത്ത് ചെലവഴിച്ചത്. അവാർഡായി ലഭിച്ച രണ്ടു ലക്ഷം രൂപ ജൈവകൃഷി വ്യാപന പദ്ധതികൾക്കായി വിനിയോഗിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആശ ഗിരീഷ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story