Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:42 AM IST Updated On
date_range 25 March 2022 5:42 AM ISTചങ്ങനാശ്ശേരി നഗരസഭ ബജറ്റ് പാസാക്കി
text_fieldsbookmark_border
ചങ്ങനാശ്ശേരി: പ്രതിപക്ഷ വിമര്‍ശനങ്ങളെ അംഗീകരിച്ച് . സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവരെയും തൊഴില്‍ ഇല്ലാത്ത യുവാക്കളെയും വഞ്ചിച്ച നഗരസഭ ബജറ്റ് പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ പകര്‍ന്നതാണെന്ന് സി.പി.എം നേതൃത്വത്തിലുള്ള പ്രതിപക്ഷം ആരോപിച്ചു. ജനവിരുദ്ധത മുഖമുദ്രയാക്കിയ മുന്നണിയുടെ തനിനിറമാണ് ബജറ്റില്‍ നിഴലിട്ടതെന്ന് സി.പി.എം നേതാവ് പി.എ. നിസാര്‍ പറഞ്ഞു. പോത്തോട് പ്രദേശത്ത് നഗരസഭക്ക് 13 ഏക്കര്‍ സ്ഥലം ഭവന നിർമാണ പദ്ധതിക്കായി വര്‍ഷങ്ങളായി ഏറ്റെടുത്തിട്ടുണ്ടെങ്കിലും അവിടം അനാഥമായി കിടക്കുമ്പോഴാണ് നഗരത്തിലെ ഭവനരഹിതര്‍ക്കായി പദ്ധതി നടപ്പാക്കാന്‍ നഗരസഭ മുന്നോട്ടു വരാത്തതെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ ബജറ്റ് മാറ്റി ജനപക്ഷ പദ്ധതികള്‍ കൊണ്ടുവരണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് കൂടിയായ മുന്‍ വൈസ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ് ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ക്ക് വൈസ് ചെയര്‍മാന്‍ ബെന്നി ജോസഫ് മറുപടി പറഞ്ഞു. വിമര്‍ശനങ്ങളെ അംഗീകരിക്കുന്നുവെന്നും അംഗങ്ങളുടെ നിര്‍ദേശങ്ങള്‍ മാനിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെയര്‍പേഴ്‌സൻ സന്ധ്യ മനോജ് എതിര്‍പ്പുകളില്ലാതെ ബജറ്റ് പാസായതായി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story