Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഭക്ഷ്യഗവേഷണ മേഖലയിൽ...

ഭക്ഷ്യഗവേഷണ മേഖലയിൽ സഹകരണം; എം.ജി സർവകലാശാല ധാരണപത്രം ഒപ്പുവെച്ചു

text_fields
bookmark_border
കോട്ടയം: കൗൺസിൽ ഓഫ് സയന്‍റിഫിക് ആൻഡ്​​ ഇൻഡസ്ട്രിയൽ റിസർച്ചിന് കീഴിലുള്ള (സി.എസ്.ഐ.ആർ), മൈസൂരു, സെൻട്രൽ ഫുഡ് ടെക്‌നോളജിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടും (സി.എഫ്.ടി.ആർ.ഐ) കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയും ഭക്ഷ്യഗവേഷണ മേഖലയിൽ പരസ്പരം സഹകരിക്കുന്നതിനുള്ള ധാരണപത്രം ഒപ്പുവെച്ചു. വൈസ് ചാൻസലർ പ്രഫ. സാബു തോമസിന്‍റെ സാന്നിധ്യത്തിൽ ഓൺലൈനായി നടന്ന ചടങ്ങിൽ സർവകലാശാലക്കുവേണ്ടി രജിസ്ട്രാർ പ്രഫ. ബി. പ്രകാശ് കുമാർ ധാരണപത്രത്തിൽ ഒപ്പുവെച്ചു. സി.എഫ്.ടി.ആർ.ഐക്കുവേണ്ടി ഡയറക്ടർ ഡോ. ശ്രീദേവി അന്നപൂർണ സിങ്ങാണ് ഒപ്പുവെച്ചത്. ഭക്ഷ്യ ഉൽപാദന-ഗവേഷണ മേഖലയിലെ ശാസ്ത്ര-സാങ്കേതിക പ്രശ്‌നങ്ങൾക്ക് പരസ്പരസഹകരണത്തിലൂടെ പരിഹാരം തേടുന്നത് ലക്ഷ്യംവെച്ചാണ് പ്രധാനമായും ഈ ധാരണപത്രം. ഭക്ഷ്യസംസ്‌കരണവുമായി ബന്ധപ്പെട്ട് സ്വായത്തമാക്കിയിട്ടുള്ള വൈദഗ്ധ്യവും അറിവുകളും ഇൻസ്റ്റിറ്റ്യൂട്ടും ബയോടെക്‌നോളജി രസതന്ത്രം തുടങ്ങിയ വിഷയങ്ങളിൽ സർവകലാശാല നടത്തി വരുന്ന പഠന-ഗവേഷണ പ്രവർത്തനങ്ങൾ മേഖലയുടെ വികസനത്തിനായി പരസ്പരം കൈമാറാനും ധാരണപത്രം വ്യവസ്ഥ ചെയ്യുന്നു. എം.ജി സർവകലാശാല സ്‌കൂൾ ഓഫ് ഫുഡ് സയൻസ് ആൻഡ്​ ടെക്‌നോളജി-ഓണററി ഡയറക്ടർ ഡോ. എം.എസ്. ജിഷ, പ്രോഗ്രാം കോഓഡിനേറ്റർ ഡോ. അനൂജ തോമസ് എന്നിവരും പങ്കെടുത്തു. ഫോട്ടോ: ktl FOCS എം.ജി സർവകലാശാല-സി.എഫ്.ടി.ആർ.ഐ ധാരണപത്രം ഒപ്പുവെക്കൽ ചടങ്ങിൽ വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, രജിസ്ട്രാർ പ്രഫ. ബി. പ്രകാശ് കുമാർ, ഡോ.എം.എസ്. ജിഷ, ഡോ. അനൂജ തോമസ് എന്നിവർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story